Categories: LATEST NEWS

എം.എല്‍.എയെ തൊട്ടാല്‍ കൊന്നുകളയും; റിനി ആൻ ജോര്‍ജിന് വധഭീഷണി

കൊച്ചി: ബലാത്സംഗക്കേസ് പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ചതിനെ തുടർന്ന് യുവനടി റിനി ആൻ ജോർജിന് വധഭീഷണി. എം.എല്‍.എയെ തൊട്ടാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുപേർ വീടിന് മുന്നിലെത്തിയെന്നാണ് നടിയുടെ പരാതി. വീടിന്റെ ഗേറ്റ് തകർക്കാൻ ശ്രമമുണ്ടായെന്നും റിനി ആരോപിച്ചു.

സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പറവൂരിലെ നടിയുടെ വീടിന് മുന്നില്‍ ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് സംഭവങ്ങളുടെ തുടക്കം. ആദ്യം ഇരുചക്രവാഹനത്തില്‍ ഒരാള്‍ എത്തുകയും ഗേറ്റ് തകർത്ത് അകത്തേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തു. വീട്ടുകാർ പുറത്തിറങ്ങിയതോടെ ഇയാള്‍ കടന്നുകളഞ്ഞു. പിന്നീട് രാത്രി 10 മണിയോടെ മറ്റൊരാള്‍ വീടിന് മുന്നിലേക്ക് എത്തുകയും വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തു.

രാത്രിയായതിനാല്‍ അക്രമികളുടെ മുഖം വ്യക്തമായില്ലെന്ന് റിനി പറഞ്ഞു. നേരത്തെ സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും ഇത്തരം ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നെങ്കിലും ഇത് കാര്യമാക്കിയിരുന്നില്ലെന്നും, എന്നാല്‍ കഴിഞ്ഞ ദിവസത്തെ സംഭവം ഭയപ്പെടുത്തുന്നതാണെന്നും റിനി വിശദീകരിച്ചു.

SUMMARY: Rini Ann George receives death threat, says she will be killed if she touches MLA

NEWS BUREAU

Recent Posts

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാല്‍സംഗക്കേസില്‍ അറസ്റ്റ് തടയാതെ കോടതി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക അതിക്രമ കേസില്‍ അദ്ദേഹത്തിൻ്റെ അറസ്റ്റ് തടയാൻ അതിവേഗ കോടതി…

6 minutes ago

പ്രിൻ്റിങ് മെഷീനില്‍ സാരി കുടുങ്ങി; വര്‍ക്കലയില്‍ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പ്രിൻ്റിങ് മെഷീനില്‍ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. വർക്കല ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. വർക്കലയില്‍ പ്രവർത്തിക്കുന്ന പൂർണ…

1 hour ago

പാലക്കാട് വെൽഫെയർ അസോസിയേഷൻ കുടുംബ സംഗമം നാളെ

ബെംഗളൂരു: പാലക്കാട് വെൽഫെയർ അസോസിയേഷൻ പതിനാലാമത് വാർഷിക കുടുംബസംഗമം ഞായറാഴ്ച രാവിലെ 9 മണി മുതൽ കാച്ചറക്കനഹള്ളി ദക്ഷിണ അയോധ്യ…

3 hours ago

നാഷണല്‍ ഹെറാള്‍ഡ് കേസ്; ഡികെ ശിവകുമാറിന് നോട്ടിസ്

ബെംഗളൂരു: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ഡല്‍ഹി പോലീസിന്റെ നോട്ടീസ്. സഹോദരനും എംപിയുമായ ഡി.കെ. സുരേഷിനും…

3 hours ago

10 വയസുകാരിയെ പീഡിപ്പിച്ച 74 കാരൻ അറസ്റ്റില്‍

വയനാട് : 10 വയസുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റില്‍. വയനാട് സ്വദേശി ചാക്കോയെ (74) ആണ് രാജാക്കാട് പോലീസ് അറസ്റ്റ്…

4 hours ago

കെ.എൻ.ഇ പബ്ലിക് സ്കൂൾ വാർഷിക ദിനാഘോഷം

ബെംഗളൂരു: കെ.എൻ.ഇ പബ്ലിക് സ്കൂൾ വാർഷിക ദിനാഘോഷം സംഘടിപ്പിച്ചു. വിജയ കർണാടക അസിസ്റ്റന്റ് എഡിറ്റർ മേരി ജോസഫ് മുഖ്യാതിഥിയായി. കെ.എൻ.ഇ.ടി…

4 hours ago