LATEST NEWS

മസിനഗുഡിയിലെ ജനപ്രിയ കാട്ടുകൊമ്പന്‍ റിവാള്‍ഡോ ചെരിഞ്ഞു

മൈസൂർ: നീലഗിരിയിലെ മുതുമല റേഞ്ചിലുള്ളവരുടെ പ്രിയപ്പെട്ട കൊമ്പൻ റിവാള്‍ഡോ ചെരിഞ്ഞു. മൂന്നു മാസമായി റേഞ്ചില്‍ നിന്ന് അപ്രത്യക്ഷനായിരുന്ന റിവാള്‍ഡോ 15 ദിവസം മുമ്പാണ് തിരിച്ചെത്തിയത്. ദേഹത്ത് മറ്റ് ആനകള്‍ ആക്രമിച്ചതിന്‍റെ മുറിവുകള്‍ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

വ്യാഴാഴ്ചയോടെ ക്ഷീണിതനായ റിവാള്‍ഡോ വെള്ളിയാഴ്ചയോടെ ചരിയുകയായിരുന്നു. ‌മസിനഗുഡി, മാവനള്ള, വാഴത്തോട്ടം മേഖലയില്‍ സ്ഥിരമായി വന്നു പോയിരുന്ന റിവാള്‍ഡോക്ക് നിരവധി ആരാധകരുണ്ട്. ഇടയ്ക്കിടെ പ്രദേശത്ത് നിന്ന് കാണാതാകുന്ന ആനയെ വനംവകുപ്പ് ഡ്രോണ്‍ ഉപയോഗിച്ച്‌ തെരയാറുണ്ട്.

മസ്തകത്തില്‍ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ റിവാള്‍ഡോയെ ചികിത്സിച്ച്‌ സുഖപ്പെടുത്തിയത് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഇആർസി ദാവീദാരുടെ മകൻ മാർക്ക് ദാവീദാരായിരുന്നു. കാട്ടാനയ്ക്ക് റിവാള്‍ഡോ എന്നു പേരു നല്‍കിയതും മാർക്കാണ്. സുഖപ്പെട്ടതിനു ശേഷം മാർക്കിനെ കാണാൻ ആന സ്ഥിരമായി നാട്ടിലെത്താറുണ്ട്.

SUMMARY: Rivaldo, the popular wild boar from Masinagudi, has passed away

NEWS BUREAU

Recent Posts

ഹോസ്കോട്ട വാഹനാപകടം; മരിച്ച മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ഹൊസ്കോട്ടയില്‍ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ഹൊസകോട്ട സർക്കാർ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം…

4 hours ago

ചൂട് കൂടി, തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ 3.00 വരെ വിശ്രമം

തിരുവനന്തപുരം: താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് വെയിലത്ത് ജോലിയെടുക്കുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു. ഫെബ്രുവരി 12 മുതൽ മെയ്…

5 hours ago

കേരളസമാജം ദൂരവാണിനഗർ ഡെന്റൽ, സ്പീച് ആന്‍റ് ഹിയറിങ്ങ് ക്യാമ്പ് ഞായറാഴ്ച

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന സൗജന്യ ഡെന്റൽ, സ്പീച് ആന്‍റ് ഹിയറിങ്ങ് ക്യാമ്പ് ഞായറാഴ്ച രാവിലെ 10…

6 hours ago

ഡോക്ടര്‍ ചമഞ്ഞെത്തി; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവതി പിടിയില്‍

തിരുവനന്തപുരം‌: മെഡിക്കൽ കോളേജിൽ ഡോക്‌ടർ ചമഞ്ഞെത്തിയ യുവതി പിടിയിൽ. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാണ് യുവതിയെ പിടികൂടിയത്. ന്യൂറോ സർജനെന്ന വ്യാജേന…

6 hours ago

കോളജിലെ വാലന്‍റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്ത് ബജ്‌രംഗ്ദൾ പ്രവർത്തകർ

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വാലന്റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്തു. ഇന്‍ഡോറിലെ നാര്‍സി മുന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വിദ്യാര്‍ഥികളുടെ വാലന്റൈന്‍സ് ഡേ…

6 hours ago

കുറുനരിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരുക്ക്

കൊല്ലം: കുറുനരിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരുക്കേറ്റു. പുനലൂർ പ്ലാച്ചേരി പ്ലാവിള വീട്ടില്‍ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരുക്കേറ്റത്. മുഖത്തും…

7 hours ago