KARNATAKA

മോഷണക്കേസിലെ പ്രതി സ്‌റ്റേഷനിൽ മരിച്ച സംഭവം: 4 പോലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു: മോഷണക്കേസ് പ്രതി സ്‌റ്റേഷനിൽ മരിച്ചു സംഭവത്തില്‍ 4 പോലീസുകാരെ സസ്പെൻഡ് ചെയ്‌തു. രാമനഗര എ.കെ ദൊഡ്‌ഡി പോലിസ്‌ സ്‌റ്റേഷനിലാണ് 59 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ നാഗരാജു, കോൺസ്‌റ്റബിൾമാരായ പ്രതാപ്, ലക്ഷ്മിനാരായണ, സോമനാഥ എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്‌.

കഴിഞ്ഞ ബുധനാഴ്‌ചയാണ് പ്രതിയായ മദ്ദൂരിലെ ദുണ്ടനഹള്ളി സ്വദേശി രമേഷിനെ സ്‌റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബൊമ്മനായകനഹള്ളിയിലെ ബീരേശ്വര, മഹാദേശ്വര ക്ഷേത്രങ്ങളിൽ നിന്ന് പണവും വെള്ളി ആഭരണങ്ങളും അംഗണവാടിയിൽ നിന്ന് ഗ്യാസ് സിലിണ്ടറും മോഷ്ടിച്ചതിനാണ് രമേഷ് അറസ്റ്റിലായത്.
SUMMARY: Robbery suspect dies at station: 4 policemen suspended

NEWS DESK

Recent Posts

‘രാഹുല്‍ മാങ്കൂട്ടത്തിലിന് പറയാനുള്ളത് പറയട്ടെ’; കേള്‍ക്കാന്‍ നേതാക്കള്‍

തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പാർട്ടി തീരുമാനം ഇന്നുണ്ടായേക്കുമെന്ന് റിപ്പോർട്ട്. രാഹുലിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിക്ക് പകരം…

9 minutes ago

ദർഷിതയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; വായിൽ സ്ഫോടകവസ്തു തിരുകി പൊട്ടിച്ചു

കണ്ണൂർ: കല്ല്യാട്ടെ കവർച്ച നടന്ന വീട്ടിൽ നിന്ന് കാണാതായ യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ച്…

22 minutes ago

നിമിഷപ്രിയയുടെ മോചനം; ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നൽകിയ…

47 minutes ago

ഉത്തർപ്രദേശിൽ വാഹനാപകടം; 8 മരണം, നിരവധി പേർക്ക് പരുക്ക്

ഉത്തർപ്രദേശിൽ വാഹനാപകടം. 8 മരണം , 43 പേർക്ക് പരുക്കേറ്റു. ട്രാക്ടർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. കസ്കഞ്ചിൽ…

1 hour ago

യമനിൽ ഇസ്രയേലിൻ്റെ അതിരൂക്ഷ ആക്രമണം; പ്രസിഡന്‍റിന്‍റെ കൊട്ടാരം ആക്രമിച്ചു

സനാ: യമൻ തലസ്ഥാനമായ സനായിലെ ഹൂത്തി സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ. പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമുള്ള സ്ഥലങ്ങളിലും വൈദ്യുത…

2 hours ago

ഗതാഗത നിയമലംഘന പിഴ കുടിശികയില്‍ 50% ഇളവ്; ആദ്യദിനത്തില്‍ പിഴയടച്ചത് 1,48,747 പേര്‍

ബെംഗളൂരു: ഗതാഗത നിയമലംഘന പിഴ കുടിശികയില്‍ 50% ഇളവ് നല്‍കിയതിനെ ആദ്യ ദിനത്തില്‍ 1.48.747 പേര്‍ തുക അടച്ചതായി ബെംഗളൂരു…

2 hours ago