കോയമ്പത്തൂർ: നിയമലംഘനങ്ങളുടെ പേരിൽ നിരവധിതവണ നടപടികൾ നേരിട്ട റോബിൻ ബസ് അധികൃതർ വീണ്ടും പിടിച്ചെടുത്തു. തമിഴ്നാട് ആര്‍ടിഒ ആണ് ഇത്തവണ ബസ് കസ്റ്റഡിയിലെടുത്തത്. റോഡ് ടാക്സ് അടയ്ക്കാത്തതിനെ തുടർന്നാണ് നടപടി. അതേസമയം ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ടെന്ന് ബസ് ഉടമ ഗിരീഷ് പറയുന്നു.റോഡ് ടാക്‌സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് കസ്റ്റഡിയിലെടുത്തത്.
പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിൽ എത്തിയപ്പോഴാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ഓൾ ഇന്ത്യ പെർമിറ്റുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും ബസ്സുടമയായ ഗിരീഷ് പറഞ്ഞു.
നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് റോബിൻ ബസുമായി ബന്ധപ്പെട്ട് നേരത്തേയും നിരവധി വിവാദങ്ങളുണ്ടായിരുന്നു. ഒന്നര വർഷം മുമ്പാണ് പത്തനംതിട്ടയിൽനിന്നും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസിനെതിരെ നിരവധി തവണ പൂട്ട് വീണത്. പെർമിറ്റില്ലാതെയാണ് വാഹനം സർവീസ് നടത്തുന്നതെന്നുകാണിച്ച് തമിഴ്‌നാട് ആർടിഒ മുൻപ് ബസിനെതിരെ രംഗത്ത് വന്നിരുന്നു.
പെർമിറ്റ് ലംഘനം നടത്തിയെന്ന് കാണിച്ച് റോബിൻ ബസിനെതിരെ കേരള സർക്കാരും എംവിഡിയും രംഗത്ത് വരികയും ബസ് പിടിച്ചെടുത്ത് പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
SUMMARY: Robin’s bus gets stuck again; Tamil Nadu RTO takes it into custody
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, എന്താണ് പരിപാടിയുടെ…
ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതിയിൽ നിന്ന് (ബിആര്‍എസ്) കെ. കവിത രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷനും പിതാവുമായ കെ. ചന്ദ്രശേഖര റാവു…
റായ്പൂര്‍: ഛത്തീസ്ഗഡിലെ ബല്‍റാംപൂര്‍ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് നാല് പേര്‍ മരിക്കുകയും…
ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിഓണച്ചന്തക്ക് സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ തുടക്കമായി. പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി ചന്ത ഉദ്‌ഘാടനം ചെയ്തു.…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷം ഓണാരവം 2025 ന്റെ ഭാഗമായി നടത്തുന്ന പൂക്കളമത്സരം തിരുവോണ നാളിൽ നടക്കും.…
ബെംഗളൂരു: മൈസൂരു ഹെറിറ്റേജ് സിറ്റി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസില്‍ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെറിറ്റേജ് സിറ്റി ഗ്രൂപ്പ് ഓഫ്…