സിഡ്നി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രോഹിത് ശർമ. വിരമിക്കാൻ പദ്ധതിയിടുന്നില്ലെന്നും മോശം ഫോമിലായതു കൊണ്ട് സ്വയം മാറിനിന്നതാണെന്നും ഇന്ത്യൻ നായകൻ വ്യക്തമാക്കി. കഴിഞ്ഞ മത്സരങ്ങളില്‍ ഒക്കെയും വളരെ മോശം ഫോമിലായിരുന്നു രോഹിത് ശർമ കളിച്ചത്.
അതിന് ശേഷമാണ് രോഹിത് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ നിന്ന് മാറിനില്‍ക്കാൻ തീരുമാനിച്ചത്. ഇതിന് ശേഷം രോഹിത് തന്റെ ടെസ്റ്റ് കരിയർ അവസാനിപ്പിക്കുന്നു എന്ന രീതിയില്‍ പല റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിന് എല്ലാത്തിനും അവസാനം കണ്ടിരിക്കുകയാണ് രോഹിത് ശർമ.
നിലവില്‍ മോശം ഫോമില്‍ തുടരുന്നതിനാല്‍ മാത്രമാണ് താൻ അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ നിന്ന് മാറിനിന്നത് എന്ന് രോഹിത് ശർമ പറഞ്ഞു. “ഞാൻ ഇതുവരെയും എന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ഈ മത്സരത്തില്‍ നിന്ന് ഞാൻ മാറി നില്‍ക്കുക മാത്രമാണ് ചെയ്തത്. ഇപ്പോള്‍ വേണ്ട രീതിയില്‍ റണ്‍സ് സ്വന്തമാക്കാൻ എനിക്ക് സാധിക്കുന്നില്ല.
എന്നാല്‍ 5 മാസങ്ങള്‍ക്ക് ശേഷം ഇത്തരത്തില്‍ ആയിരിക്കില്ല ഞാൻ കളിക്കുന്നത്. ഞാൻ കഠിനപ്രയത്നങ്ങളില്‍ ഏർപ്പെടുകയാണ്. ലാപ്ടോപ്പും പേനയും പേപ്പറുമായി പുറത്തിരിക്കുന്ന ആളുകളല്ല എന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ആ തീരുമാനം ഞാൻ കൈക്കൊള്ളേണ്ടതാണ്.”- രോഹിത് ശർമ പറയുകയുണ്ടായി.
TAGS : ROHIT SHARMA
SUMMARY : I’m not going anywhere, because it’s bad form to stay away; Rohit Sharma put an end to rumours
പാലക്കാട്: നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിയുടെ അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ്. ചികിത്സയിലുള്ള 38 കാരിയുടെ…
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം കാട്ടാക്കടയില്‍ നിന്നും നെയ്യാർ ഡാമിലേക്ക്…
ബെംഗളൂരു: ഗുണ്ടൽപേട്ട്- മൈസൂരു പാതയിലെ ബേഗൂരിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. വയനാട് പിണങ്ങോട് വാഴയിൽ അസ്‌ലം-റഹ്മത്ത് ദമ്പതികളുടെ മകൻ…
മലപ്പുറം: കാളികാവില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ ആളെക്കൊല്ലി കടുവ ഒടുവില്‍ കൂട്ടില്‍. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി…
ബെംഗളൂരു: വടകര എടോടിയിൽ മുനിസിപ്പൽ പാർക്കിന് സമീപം ആരാമത്തിൽ വരുൺ വിനോദ് (34) ബെംഗളൂരുവില്‍ അന്തരിച്ചു. ടേർണർ ആൻഡ് ടൗൺസെന്റ്…
കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ വാഷിംഗ് മിഷീന്റെ ഉള്ളില്‍ കുടുങ്ങിയ നാല് വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്. കളിക്കുന്നതിനിടയില്‍ വാഷിംഗ് മിഷീന്റെ…