ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചരിത്രനേട്ടം. കരിയറില്‍ 900 ഗോളുകള്‍ നേടുന്ന ലോകത്തെ ആദ്യ താരമായി. യുവേഫ നേഷന്‍സ് ലീഗ് മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ ഗോള്‍ നേടിയതോടെയാണ് നാഴികക്കല്ല് താണ്ടിയത്. സ്വന്തം രാജ്യത്തിനായുള്ള ക്രിസ്റ്റ്യാനോയുടെ 131ാം ഗോളായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ കളിക്കാരന്‍ എന്ന പദവിയും സൂപ്പര്‍ താരത്തിന്റെ പേരിലാണ്.
ക്രൊയേഷ്യക്കെതിരെ 34ാം മിനിറ്റില്‍ നൂനോ മെന്‍ഡസിന്റെ ക്രോസില്‍ നിന്നാണ് ക്രിസ്റ്റ്യാനോ ഗോള്‍ നേടിയത്. കരിയറിലെ 900-ാം ഗോള്‍ പിറന്നതോടെ താരം വികാരാധീനനായി നിലത്ത് മുട്ടുകുത്തിവീണു.
ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള അര്‍ജന്റീനയുടെ ലയണല്‍ മെസ്സി കരിയറിലുടനീളം 859 ഗോളുകള്‍ നേടിയിട്ടുണ്ട്. അതേസമയം പോര്‍ച്ചുഗലിന്റെ അടുത്ത മല്‍സരം സെപ്റ്റംബര്‍ എട്ടിനാണ്. സ്‌കോട്ട്ലന്‍ഡാണ് എതിരാളികള്‍. ഈ മാച്ചില്‍ ക്രിസ്റ്റ്യാനോയ്ക്ക് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് വിശ്രമം നൽകിയെക്കുമെന്നാണ് സൂചന.
TAGS: SPORTS | CRISTIANO RONALDO
SUMMARY: Cristiano Ronaldo completes 900th goal in his career, creates history
ലോസ് ഏഞ്ചലസ്: യുഎസിൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരൻ ഓടിച്ച ട്രക്ക് അപകടത്തിൽപെട്ട് മൂന്ന് മരണം. നാലുപേർക്ക് പരിക്കേറ്റു. വാഹനം ഓടിച്ചിരുന്ന…
പട്‌ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നയിക്കും. അധികാരത്തിലെത്തിയാല്‍ തേജസ്വി മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ്…
മുംബൈ: വന്‍ കുതിപ്പ് നടത്തി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 800 പോയിൻ്റ് വരെ എത്തി. 26000 എന്ന സൈക്കോളജിക്കല്‍…
പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍…
ബെംഗളൂരു: മംഗളൂരു നേത്രാവതി നദിയിൽ മുതലയെ കണ്ടെത്തിയതിനെ തുടര്‍ന്ന് വനം വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. ബെൽത്തങ്ങാടി കൽമഡ്‌ക പജിരഡ്‌ക…
തൃശ്ശൂർ: എരുമപ്പെട്ടിയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി കുട്ടിക്ക് ദാരുണാന്ത്യം. വീട്ടിനുള്ളിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ കുപ്പിയുടെ മൂടി വിഴുങ്ങിയാണ് നാല് വയസുകാരൻ…