റോട്ടറി ക്ലബ്ബ് രാജ്യാന്തര ചലച്ചിത്രമേള; ഇന്ന് മലയാള ചിത്രം ‘അപ്പുറം’ പ്രദര്‍ശിപ്പിക്കും

ബെംഗളൂരു: റോട്ടറി ക്ലബ്ബ് ബെംഗളൂരു സംഘടിപ്പിക്കുന്ന ദ്വിദിന രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കം. റേസ് കോഴ്‌സ് റോഡിലെ ഭാരതീയ വിദ്യാഭവന്‍ ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം. സ്ത്രീ ശാക്തീകരണം പ്രമേയമായ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

രാവിലെ 10 30 ന് നടി സുധാറാണി മേള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇറാനിയന്‍ ചിത്രം കണ്‍ട്രോള്‍ ക്രൗഡ്, ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത മലയാള ചിത്രം അപ്പുറം, ഫ്രഞ്ച് ചിത്രം ആംഗ്രി ആനി എന്നിവ പ്രദര്‍ശിപ്പിക്കും. മൂന്ന് ഹ്രസ്വ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

ഞായറാഴ്ച രാവിലെ 10.30 നടക്കുന്ന സംവാദത്തില്‍ നടി പ്രിയങ്ക ഉപേന്ദ്ര പങ്കെടുക്കും. ഹിന്ദി ചിത്രം ഹ്യൂമന്‍സ് ഇന്‍ ദ ലൂപ്പ്, കന്നഡ ചിത്രം മിക്ക ബണ്ണത ഹക്കി, പിങ്കി യെല്ലി, ഫ്രഞ്ച് ചിത്രം ഫ്രാങ്ക്‌ലി ഫൈവ് സ്റ്റാര്‍ എന്നിവ പ്രദര്‍ശിപ്പിക്കും.
<br>
TAGS :  ART AND CULTURE | FILM FESTIVAL

Savre Digital

Recent Posts

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. അടിവാരം സ്വദേശികളായ ആഷിഖ് - ഷഹല ഷെറിൻ…

20 minutes ago

വടക്കാഞ്ചേരി സ്‌കൂളില്‍ കടന്നല്‍ ആക്രമണം; 14ഓളം വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു

തൃശ്ശൂർ: വടക്കാഞ്ചേരി ആര്യംപാടം സര്‍വോദയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. 14 ഓളം വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

1 hour ago

ലോഡ്‌ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ലോഡ്‌ജില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുരയിലാണ് സംഭവം. മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട്…

1 hour ago

ആനയുടെ സമീപം പിഞ്ചുകുഞ്ഞുമായി സാഹസം; സ്വമേധയാ കേസെടുത്ത് പോലീസ്

ആലപ്പുഴ: ഹരിപ്പാട് കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനക്കരികില്‍ പാപ്പാൻമാർ സാഹസം നടത്തിയ സംഭവത്തില്‍…

2 hours ago

‘കടിക്കാതിരിക്കാൻ നായ്ക്കളെ കൗണ്‍സിലിംഗ് ചെയ്യിക്കാം’ തെരുവുനായ വിഷയത്തില്‍ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: പൊതു സ്ഥാപനങ്ങളില്‍ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീണ്ടും തുറന്നു വിട്ടാല്‍ എങ്ങനെ തെരുവ് നായ ശല്യം ഇല്ലാതെയാക്കാൻ…

3 hours ago

പത്മകുമാറിന് തിരിച്ചടി; ശബരിമല സ്വര്‍ണ്ണകൊള്ളക്കേസില്‍ ജാമ്യമില്ല

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ. പത്മകുമാറിന് തിരിച്ചടി. കേസില്‍ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ…

5 hours ago