മുംബൈ: ഐപിഎല്ലിലെ വാശിയേറിയ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. മുംബൈ ഇന്ത്യൻസിനെ 12 റൺസിന് തോൽപ്പിച്ചു. 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 209 റൺസെടുക്കാനെ സാധിച്ചുള്ളൂ. ചെപ്പോക്കിന് പിന്നാലെ വാങ്കെഡെയിലും വമ്പുകാട്ടി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ചെന്നൈക്കെതിരെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ജയം പതിനേഴ് വർഷത്തിന് ശേഷമെങ്കിൽ മുംബൈക്കെതിരെ വാങ്കഡെയിൽ ജേതാക്കളായത് 10 വർഷത്തെ ഇടവേളക്ക് ശേഷമാണ്.
222 റൺസെന്ന റൺമല കീഴടക്കാനെത്തിയ മുംബൈയുടെ രോഹിത് ശർമ്മ തുടക്കിലെ മടങ്ങി. റിക്കിൾട്ടണും വിൽ ജാക്സനും സൂര്യ കുമാർ യാദവിനും നിലയുറപ്പിക്കാനായില്ല. 56 റൺസെടുത്ത തിലക് വർമയും 42 റൺസെടുത്ത ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യയും തകർത്തടിച്ചതോടെ റെക്കോർഡ് ചേസ് മുംബൈ നേടാൻ ശ്രമിച്ചു.
എന്നാൽ കൃത്യമായ ഇടവേളയിൽ ആർസിബിയുടെ പ്രവഹരം ഇതിന് തിരിച്ചടിയായി. ഒടുവിൽ അവസാന ഓവറിൽ ക്രുണാ പണ്ഡ്യ മൂന്ന് വിക്കറ്റെടുക്കുക കൂടി ചെയ്തപ്പോൾ മുംബൈ ഇന്നിങ്സ് 9ന് 209ൽ അവസാനിച്ചു. ഫിൽ സാൾട്ടിനെ രണ്ടാം പന്തിൽ തന്നെ നഷ്ടമായെങ്കിലും വിരാട് കോഹ്ലിയും ദേവദത്ത് പഠിക്കലും തകർത്തടിച്ചതോടെ പവർപ്ലേയിൽ തന്നെ ആർസിബി കളി പിടിച്ചു. നാല് മത്സരങ്ങളിൽ മൂന്നും ജയിച്ച ആർസിബി ആറുപോയിന്റുമായി മൂന്നാം സ്ഥാനത്താണ്. നാലാം തോൽവി നേരിട്ട മുംബൈ എട്ടാം സ്ഥാനത്ത് തന്നെ.
TAGS: SPORTS | IPL
SUMMARY: Royal challengers Bangalore beats Mumbai in ipl
തിരുവനന്തപുരം: കേരളത്തിൽ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. കായിക യുവജന കാര്യാലയത്തിന് കീഴിലുള്ള സ്‌പോര്‍ട്‌സ് സ്‌കൂളിലാണ് ഒഴിവുകള്‍.…
കോട്ടയം: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി. മോഷണത്തിനു പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച്…
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…
കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…
തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതുസംബന്ധിച്ച് അന്ന്…
കൊച്ചി: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി…