കണ്ണൂർ: ആറാം വയസ്സില്‍ കണ്ണൂരിലെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാര്‍ജയില്‍ എഞ്ചിനീയറുമായ നിഖിലാണ് വരന്‍. 2000 സെപ്റ്റംബർ മാസം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ രാഷ്ട്രീയ സംഘർഷത്തിനിടെ ഒരു ബോംബ് അസ്‌നയുടെ വീട്ടുമുറ്റത്ത് പതിക്കുകയായിരുന്നു.
കളിച്ചുകൊണ്ടിരുന്ന ആറ് വയസ്സുകാരിയായ അസ്‌നയുടെ കാലുകള്‍ക്ക് ഗുരുതര പരുക്കേറ്റത് കേരളത്തിന് തീരാനോവാണ്. പിന്നീട് തുടർ ചികിത്സിക്കിടെ അസ്‌നയുടെ കാല്‍ മുറിച്ചു മാറ്റേണ്ടിവന്നു. കഠിനമായ വേദന കടിച്ചമർത്തി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന നാളുകളില്‍ ഡോക്ടർമാരില്‍ നിന്ന് ലഭിച്ച പരിചരണവും സ്നേഹവും അസ്നയില്‍ ഡോക്ടർ ആകണമെന്ന ആഗ്രഹം ഉണ്ടാക്കി.
തീക്ഷണമായ ജീവിത സാഹചര്യങ്ങള്‍ക്കിടയിലും ആഗ്രഹം കൈവിടാതെ അവള്‍ ആ സ്വപ്നം നേടിയെടുത്തു. അപകടത്തിൽ മാതാവ് ശാന്തയ്ക്കും സഹോദരനും പരുക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്. സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ വടകരയിലെ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്.
SUMMARY: RSS Bomber Victim Dr. Asna Gets Married
കോഴിക്കോട്: ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ച ഇലക്‌ട്രിക് കാറിനാണ് തീപിടിച്ചത്.…
തിരുവനന്തപുരം: ട്രെഡി മില്ലില്‍ നിന്ന് വീണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരുക്ക്. ട്രെഡ് മില്‍ ഉപയോഗിക്കുന്നതിനിടെ അലക്ഷ്യമായി…
പാലക്കാട്: മുസ്‍ലിം ലീഗിനെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് ഡോ. പി.സരിൻ രംഗത്ത്. എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെ ചേർത്ത് പിടിച്ചാണ്…
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കനത്ത മഴയെ തുടർന്ന് ഡാർജിലിംഗിലുള്ള പാലം തകർന്ന് ഏഴ് പേർ മരിച്ചു. മിരിക്കിനും കുർസിയോങിനും ഇടയിലുള്ള ഇരുമ്പ്…
കാസറഗോഡ്: കുമ്പളയില്‍ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഭിഭാഷകൻ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അഭിഭാഷകനെ അറസ്റ്റ്…
തിരുവനന്തപുരം: കെഎസ്‌ആർടിസി ബസിന് മുന്നില്‍ കുപ്പിവെള്ളം സൂക്ഷിച്ച സംഭവത്തില്‍ ഡ്രൈവർക്കെതിരെ നടപടി. പൊൻകുന്നം യൂണിറ്റിലെ ഡ്രൈവർ സജീവ് കെ എസിനെ…