LATEST NEWS

ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം

ഇ​സ്‌​ലാ​മാ​ബാ​ദ്: മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹരികെ ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാൻ (73) ജയിലിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ. സ്ഥിരീകരണമില്ലെങ്കിലും വാർത്ത പ്രചരിച്ചതോടെ വൻ പ്രതിഷേധമുയർന്നു. ജയിലിന് മുന്നിലും ഇസ്ലാമാബാദ്, ലാഹോർ,കറാച്ചി തുടങ്ങിയ നഗരങ്ങളിലും അനുയായികൾ സുരക്ഷാസേനയുമായി ഏറ്റുമുട്ടി.ഭരണകൂടമോ ജയിൽ അധികൃതരോ പ്രതികരിച്ചിട്ടില്ല.ആ​യി​ര​ക്ക​ണ​ക്കി​ന് പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​ക്-​ഇ-​ഇ​ൻ​സാ​ഫ് (പി​ടി​ഐ) പ്ര​വ​ർ​ത്ത​ക​ർ റാ​വ​ൽ​പി​ണ്ടി​യി​ലെ അ​ഡി​യാ​ല ജ​യി​ലി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ത​ടി​ച്ചു​കൂ​ടി.

പ്ര​വ​ർ​ത്ത​ക​ർ ജ​യി​ലി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റാ​ൻ അ​വ​ർ ശ്ര​മി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​മ്രാ​ൻ ഖാ​നെ കാ​ണാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​രി​മാ​രാ​യ നൊ​റീ​ൻ ഖാ​ൻ, അ​ലീ​മ ഖാ​ൻ, ഉ​സ്മ ഖാ​ൻ എ​ന്നി​വ​ർ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ​ക്കും അ​നു​യാ​യി​ക​ൾ​ക്കും ഒ​പ്പം സെ​ൻ​ട്ര​ൽ ജ​യി​ലി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. ഇ​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

കു​ത്തി​യി​രി​പ്പ് സ​മ​ര​മാ​യി ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​ങ്ങ​ൾ മ​ജ്‌​ലി​സ് വ​ഹ്ദ​ത്ത്-​ഇ-​മു​സ്‌​ലീ​മീ​ന്‍റെ (എം​ഡ​ബ്ല്യു​എം) നേ​താ​വ് അ​ല്ലാ​മ രാ​ജ നാ​സി​റി​ന്‍റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് അ​വ​സാ​നി​പ്പി​ച്ചു.

അ​ധി​കൃ​ത​രു​മാ​യി ഒ​രു സം​ഭാ​ഷ​ണ​വും ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ഇ​മ്രാ​ൻ ഖാ​ന്‍റെ സ​ഹോ​ദ​രി അ​ലീ​മ പ​റ​ഞ്ഞ​താ​യി ഡോ​ൺ റി​പ്പോ​ർ​ട്ട് ചെ​യ്തു. “ആ​ർ​ക്ക​റി​യാം, ഒ​രു​പ​ക്ഷേ ഇ​മ്രാ​നെ സ്ഥ​ലം മാ​റ്റി​യി​രി​ക്കാം. എ​ന്തു​കൊ​ണ്ടാ​ണ് അ​വ​ർ ഞ​ങ്ങ​ളെ അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ അ​നു​വ​ദി​ക്കാ​ത്ത​ത്?’. അ​ലീ​മ ചോ​ദി​ച്ചു.

എ​ല്ലാ ആ​ഴ്ച​യും ഇ​മ്രാ​ൻ ഖാ​നെ സ​ന്ദ​ർ​ശി​ക്കാ​ൻ സ​ഹോ​ദ​രി​മാ​ർ​ക്ക് കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​മ്രാ​ൻ ഖാ​ന്‍റെ സ​ഹോ​ദ​രി​മാ​രും പി​ടി​ഐ പ്ര​വ​ർ​ത്ത​ക​രും ജ​യി​ലി​ന് മു​ന്നി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​സം​ഭ​വം.

ഇമ്രാൻ കൊല്ലപ്പെട്ടതായി കഴിഞ്ഞ മേയിലും അഭ്യൂഹമുണ്ടായിരുന്നു.ജയിലിൽ പീഡനമനുഭവിക്കുന്നതായി കഴിഞ്ഞ ജൂലായിൽ ഇമ്രാൻ പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അസിം മുനീറായിരിക്കും ഉത്തരവാദിയെന്നും സൂചിപ്പിച്ചിരുന്നു.
SUMMARY: Rumor has it that Imran Khan was killed in prison

NEWS DESK

Recent Posts

മെഗാ മെഡിക്കൽ ക്യാമ്പ് 29ന്

ബെംഗളൂരു: യശ്വസിനി മഹിളാ സൗഹാർദ സൊസൈറ്റിയും ശ്രീശബരി സ്കൂൾ, ലയൺസ് ക്ലബ്ബ് യശസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ഹെൽത്ത്…

10 minutes ago

റാപ്പര്‍ വേടന്‍ ആശുപത്രിയില്‍; ഖത്തറിലെ പരിപാടി മാറ്റി

ദുബായ്: കടുത്ത പനിയെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റാപ്പര്‍ വേടന്റെ സംഗീത പരിപാടിയില്‍ മാറ്റം. വെള്ളിയാഴ്ച ഖത്തറില്‍…

40 minutes ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പാലസ് ഗ്രൗണ്ട് റോഡില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: കർണാടക വനിതാ ശിശുക്ഷേമ സമിതി നാളെ പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഐസിഡിഎസ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രാവിലെ…

1 hour ago

കബൺ പാർക്ക് പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: കബൺ പാർക്കില്‍ ഹോർട്ടികൾച്ചര്‍ വകുപ്പ് സംഘടിപ്പിക്കുന്ന 11 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് ഇന്ന് തുടക്കമാകും. ലാൽബാഗ് പുഷ്പമേളയുടെ മാതൃകയില്‍…

2 hours ago

കാസറഗോഡ് സബ് ജയിലില്‍ റിമാൻഡ് പ്രതി മരിച്ച സംഭവം; മര്‍ദനം ഏറ്റിട്ടില്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കാസറഗോഡ്: കാസറഗോഡ് റിമാന്‍ഡ് പ്രതി മുബഷിര്‍ ജയിലിനുള്ളില്‍ മരിച്ച സംഭവത്തില്‍ സ്വാഭാവിക മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ…

2 hours ago

മലപ്പുറത്ത് ലോറികൾ കൂട്ടിയിടിച്ച് അപകടം: ഒരു മരണം, രണ്ടുപേർക്ക് ഗുരുതര പരുക്ക്

മലപ്പുറം: മലപ്പുറത്ത് കാക്കഞ്ചേരിക്കടുത്ത് ചെട്ട്യാർമാടിൽ ലോറികൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. മരിച്ചയാളെ ഇതുവരെ…

2 hours ago