LATEST NEWS

യുക്രൈനിലെ പ്രധാന നഗരം കീഴടക്കി റഷ്യ; മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണങ്ങളില്‍ ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു

കീ​വ്: റ​ഷ്യ​യു​ടെ മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു. താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഡ്രോ​ൺ പ​തി​ച്ചാ​ണ് ഡി​നി​പ്രൊ ന​ഗ​ര​ത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്. മൂ​ന്നു​പേ​ർ സ​പോ​റീ​ഷ്യ​യി​ലും ഒ​രാ​ൾ ഖാ​ർ​കീ​വി​ലു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

യു​ക്രെ​യ്നി​ലെ ഊ​ർ​ജ​നി​ല​യ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു റ​ഷ്യ​ൻ ആ​ക്ര​മ​ണം. ഊ​ർ​ജ​കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ച്ച റ​ഷ്യ​ക്കെ​തി​രാ​യ ഉ​പ​രോ​ധം വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി ആ​വ​ശ്യ​പ്പെ​ട്ടു. ശൈ​ത്യ​കാ​ലം വ​രാ​നി​രി​ക്കെ ഊ​ർ​ജ​കേ​ന്ദ്ര​ങ്ങ​ൾ​ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണം സാ​ധാ​ര​ണ​ക്കാ​രെ ഉ​പ​ദ്ര​വി​ക്കു​ക ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്.

45 മിസൈലുകളും 450 ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.യുക്രെയ്ന്ന്റെ ഊര്‍ജ പദ്ധതികളും ആയുധ നിർമ്മാണശാലകളും കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. കിഴക്കന്‍ യുക്രൈനിലെ പോക്രോവ്‌സ്‌ക് നഗരം റഷ്യ കീഴടക്കിയതായി റിപ്പോർട്ട്. 21 മാസമായി തുടരുന്ന യുദ്ധത്തില്‍ ഏറെനാളിന് ശേഷം റഷ്യ നേടുന്ന നിര്‍ണായക മുന്നേറ്റമായാണ് ഈ വിജയം കണക്കാക്കുന്നത്.

അതേസമയം റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുക്രെയ്ൻ പ്രസിഡന്ന്റ് വൊളോഡിമര്‍ സെലന്‍സ്കി ആവശ്യപ്പെട്ടു. റ​ഷ്യ​യു​ടെ ഓ​രോ ആ​ക്ര​മ​ണ​ത്തി​നും ത​ക്ക​താ​യ രീ​തി​യി​ൽ ഉ​പ​രോ​ധം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും സെ​ലെ​ൻ​സ്കി പ​റ​ഞ്ഞു. കീ​വ്, പൊ​ൾ​ട്ടാ​വ, ഖാ​ർ​കീ​വ് മേ​ഖ​ല​ക​ളി​ലെ പ​ല ഊ​ർ​ജോ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കും ആ​ക്ര​മ​ണ​ത്തി​ൽ ത​ക​രാ​ർ നേ​രി​ട്ടി​രി​ക്കു​ക​യാ​ണ്. പൊ​ൾ​ട്ടാ​വ മേ​ഖ​ല​യി​ലെ ക്രെ​മ​ൻ​ചു​ക്, ഹൊ​രി​ഷ്നി​പ്ലാ​വ്നി ന​ഗ​ര​ങ്ങ​ളി​ലെ വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​ണ​മാ​യി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.
SUMMARY: Russia captures major Ukrainian city; seven killed in missile and drone attacks

NEWS DESK

Recent Posts

എച്ച്-1ബി വിസ വിഷയത്തിൽ യുഎസിനെ ശക്തമായ ആശങ്ക അറിയിച്ച്‌ ഇന്ത്യ

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഡി​സം​ബ​ർ 15 മു​ത​ൽ ഷെ​ഡ്യൂ​ൾ ചെ​യ്‌​തി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് എ​ച്ച്1 ബി ​വി​സ അ​ഭി​മു​ഖ​ങ്ങ​ൾ റ​ദ്ദാ​ക്കിയ യു​എ​സി​ന്‍റെ ന​ട​പ​ടി​യി​ൽ…

46 minutes ago

പഞ്ചായത്ത് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അധ്യക്ഷന്മാരെ…

59 minutes ago

തൃശ്ശൂർ കോർപ്പറേഷൻ മേയർ വിവാദം: സാമ്പത്തിക ആരോപണം ഉന്നയിച്ച ലാലി ​ജെയിംസിന് സസ്​പെൻഷൻ

തൃശൂര്‍: മേയര്‍ സ്ഥാനം നല്‍കാന്‍ ഡി സി സി പ്രസിഡന്റ് പണം ആവശ്യപ്പെട്ട കാര്യം പരസ്യമായി വെളിപ്പെടുത്തിയ ലാലി ജെയിംസിനെ…

1 hour ago

ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; നാല് യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ചിക്കബല്ലാപുരയിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ നാല് യുവാക്കൾ മരിച്ചു. അജ്ജാവര സ്വദേശികളായ മനോജ്, നരസിംഹമൂർത്തി,…

1 hour ago

ഗുണ്ടൽപേട്ടിൽ കടുവ കെണിയിൽ കുടുങ്ങി

ബെംഗളൂരു: ബന്ദിപ്പൂർ വനമേഖലയ്ക്ക് സമീപം ഗുണ്ടൽപേട്ടിലെ ഡപ്പാപുരയിൽ കടുവ കെണിയിൽ കുടുങ്ങി. 5 വയസ്സുള്ള പെൺ കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച…

2 hours ago

അതിജീവിതക്കെതിരെ അപവാദ പ്രചാരണം; ഒരാൾ കൂടി അറസ്റ്റിൽ

തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…

10 hours ago