മോസ്‌കോ: ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് പുടിൻ. ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച അർധരാത്രി വരെയാണ് വെടിനിർത്തൽ. സൈനിക മേധാവി വലേരി ഗെർസിനോവിനോട് സംസാരിക്കുമ്പോഴായിരുന്നു പ്രഖ്യാപനം. റഷ്യയുടെ മാതൃക യുക്രൈൻ പിന്തുടരുമെന്നാണ് പ്രതീക്ഷയെന്ന് പുടിൻ പറഞ്ഞു. അതേസമയം വെടിനിർത്തലിനോട് യുക്രൈൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുക്രൈയ്‌നിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്നും പുടിൻ പറഞ്ഞു. മാനുഷിക ആവശ്യങ്ങൾക്കാണ് വെടിനിർത്തുന്നത്. റഷ്യൻ സംയുക്ത സേനയുടെ സ്ഥിതി നിരീക്ഷിക്കുമെന്നും പ്രതിരോധമന്ത്രാലയം ടെലഗ്രാം സന്ദേശത്തിൽ പറഞ്ഞു.
കഴിഞ്ഞ മാസം ഊർജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം നിർത്താമെന്ന് പുടിൻ സമ്മതിച്ചിരുന്നു. ഡോണാൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെയായിരുന്നു ഊർജകേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം നിർത്തുമെന്ന് പുടിൻ അറിയിച്ചത്. എന്നാല്‍, ഇതിനുശേഷവും ആക്രമണങ്ങളുണ്ടായതായി ഇരുരാജ്യങ്ങളും പരസ്പരം ആരോപിച്ചിരുന്നു. നൂറിലധികം തവണ യുക്രൈന്‍ തങ്ങളുടെ ഊര്‍ജവിതരണ സംവിധാനങ്ങളെ ആക്രമിച്ചെന്നായിരുന്നു പുടിൻ കുറ്റപ്പെടുത്തിയത്.അതേസമയം, യുക്രൈന്‍ വിഷയത്തില്‍ നീതിപൂര്‍വമായ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്ന അമേരിക്ക, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പരിശ്രമങ്ങളെ പുടിൻ സ്വാഗതംചെയ്തു. മോസ്‌കോ എപ്പോഴും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും പുടിൻ വ്യക്തമാക്കി.
<BR>
TAGS : UKRAINE-RUSSIA CONFLICT | VLADIMIR PUTIN
SUMMARY : Russia has announced a temporary ceasefire for Easter
ബെംഗളൂരു: ബെംഗളൂരുവില്‍ അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം. ഹെബ്ബാൾ ക്രിമറ്റോറിയത്തിൽ സംസ്ഥാന സർക്കാരിന്‍റെ പൂര്‍ണ ഔദ്യോഗിക…
കാഠ്മണ്ഠു: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും നേപ്പാളിൽ കനത്ത നാശനഷ്ടമുണ്ടാക്കി. ഇതുവരെ 51 പേർ മരിച്ചു. തുടർച്ചയായി ശക്തമായ…
ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22-ന് കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്.…
കീവ്: യുക്രൈനിൽ വീണ്ടും റഷ്യയുടെ മിസൈൽ ആക്രമണം. ഞായറാഴ്ച്ച നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.…
ആലപ്പുഴ: ദാദാ സാഹിബ് ഫാല്‍ക്കെ അവാർഡ് ജേതാവ് മോഹൻലാലിനെ ആദരിച്ച 'മലയാളം വാനോളം ലാൽ സലാം' പരിപാടിക്കെതിരെ വിമർശനവുമായി നടനും…
ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണാഘോഷത്തോടനുബന്ധിച്ചു സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു. കവിയും, നോവലിസ്റ്റും, പ്രഭാഷകനുമായ ഡോ. സോമൻ കടലൂർ "നവസാഹിത്യവും…