വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി ആരോപിച്ചാണ് നടപടി. രണ്ടാഴ്ചയോളം പിന്തുടര്‍ന്ന ശേഷമാണ് വടക്കന്‍ അത്‌ലാന്റിക്കില്‍ വെച്ച് അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡും യു എസ് സൈന്യവും ചേര്‍ന്ന് കപ്പല്‍ പിടിച്ചെടുത്തത്.
‘ബെല്ല 1’ എന്നായിരുന്നു കപ്പലിന്റെ ആദ്യത്തെ പേര്. അടുത്തിടെ ‘മാരിനേര’ എന്ന് പേര് മാറ്റിയ ശേഷം കപ്പല്‍ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കപ്പലിന് റഷ്യ സംരക്ഷണം നല്‍കുന്നതായി നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.ഐസ്‌ലൻഡിന് 200 കിലോമീറ്റർ അകലെ വച്ചാണ് യു.എസ് കോസ്റ്റ് ഗാർഡിന്റെ മൺറോ പടക്കപ്പൽ ബെല്ലയെ തടഞ്ഞത്. യുദ്ധ വിമാനങ്ങളുമെത്തി.
റഷ്യയിലെ മർമാൻസ്‌ക് തുറമുഖത്തെ ലക്ഷ്യമാക്കിയാണ് ബെല്ല നീങ്ങിയതെന്നാണ് റിപ്പോർട്ട്. കപ്പലിൽ ചരക്കുകളില്ല. ഡിസംബർ അവസാനം മുതൽ കപ്പലിനെ യു.എസ് പിന്തുടരുകയാണ്. ഇതവസാനിപ്പിക്കണമെന്ന് റഷ്യ ഈ മാസം ഒന്നിന് മുന്നറിയിപ്പ് നൽകിയിരുന്നു. കരീബിയൻ കടലിൽ വെനസ്വേലയുമായി ബന്ധമുള്ള എം.ടി സോഫിയ എന്ന എണ്ണക്കപ്പലിനെയും യു.എസ് ഇന്നലെ പിടികൂടി.
SUMMARY: Russian oil tanker rammed into US
ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ്…
തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ…
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…
തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ്…
ബെംഗളൂരു: ബെംഗളൂരു റൈറ്റേഴ്‌സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ പരിപാടി 'ബഷീർ ഓർമ്മ'…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയുവിലേക്ക് മാറ്റി. മെഡിക്കൽ കോളജിലെ…