ലോകത്തിലെ ഏറ്റവും വിഷമം പിടിച്ച ജോലികളിൽ ഒന്നാണ് ലിറ്റററി എഡിറ്ററുടേതെന്ന് വിശ്രുത അമേരിക്കൻ പത്രാധിപരായിരുന്ന റോബർട്ട് ഗൊട്ട്ലീബ് രേഖപ്പെടുത്തിയിട്ടുണ്ട്. പത്രാധിപർക്ക് അയച്ചുകിട്ടുന്ന കയ്യെഴുത്തുപ്രതികളുടെ വലിയൊരു കൂമ്പാരത്തിനിടയിൽ നിന്ന് കൊള്ളാവുന്ന ഒരു രചന കണ്ടെടുക്കുന്നതിന്റെ ത്രില്ലിനെക്കുറിച്ച് എം ടി വാസുദേവൻ നായർ ഉൾപ്പെടെയുള്ളവർ പലപ്പോഴായി എഴുതിയിട്ടുമുണ്ട്. “ഒരുപാട് ചാരം ചികഞ്ഞാൽ ചിലപ്പോൾ ഒരു തീപ്പൊരി കണ്ടേക്കാം” എന്ന് എം ടിയുടെ രചനയിൽ ഐ വി ശശി സംവിധാനം ചെയ്തത “അക്ഷരങ്ങൾ” എന്ന സിനിമയിൽ ഭരത്‌ഗോപി അവതരിപ്പിച്ച വി പി മേനോൻ എന്ന പത്രാധിപർ പറയുന്നുണ്ട്.
പറഞ്ഞുവരുന്നത് ഒരു പത്രാധിപരെക്കുറിച്ചാണ്; ഇക്കഴിഞ്ഞ ദിവസം വിടപറഞ്ഞ എസ് ജയചന്ദ്രൻ നായർ. സാഹിത്യ പത്രാധിപൻമാർക്കിടയിലെ മഹാമേരുക്കളിലൊരാൾ!
കൊച്ചി ഇന്ത്യൻ എക്സ്പ്രസ്സിൽ ജോലിചെയ്യുന്ന കാലത്താണ് ജയചന്ദ്രൻ നായർ സാറിനെ പരിചയപ്പെടുന്നത്. എക്സ്പ്രസ്സിന്റെ അതേ ഫ്ലോറിലായിരുന്നു സമകാലിക മലയാളം ഓഫീസും. മുനിയെപ്പോലൊരാൾ നിശ്ശബ്ദനായിരുന്ന്, തന്റെ കയ്യിൽക്കിട്ടിയ തങ്കം മാറ്റുരച്ചു നോക്കുന്ന സ്വർണ്ണപ്പണിക്കാരന്റെ സൂക്ഷ്മതയോടെ കയ്യെഴുത്തുപ്രതികൾ പരിശോധിക്കുന്ന ഗംഭീരകാഴ്ചയ്ക്ക് എത്രയോ തവണ സാക്ഷിയായിട്ടുണ്ട്.
മാറുന്ന ഭാവുകത്വങ്ങളിലേക്ക് കണ്ണും കാതും തുറന്നുവച്ച പത്രാധിപരായിരുന്നു ജയചന്ദ്രൻ നായർ സാർ. ഏറ്റവും ഒടുവിൽ ഇറങ്ങിയ പുസ്തകങ്ങളെ കുറിച്ചും എഴുത്തിലെ പുതിയ പ്രവണതകളെക്കുറിച്ചും പുതിയ സിനിമകളെക്കുറിച്ചുമൊക്കെ പറയും. പുസ്തകങ്ങൾ വായിക്കാൻ തരും. (അവയൊക്കെ പറഞ്ഞ സമയത്ത് തിരിച്ചു കൊടുക്കുകയും വേണം. എല്ലാ കാര്യങ്ങളിലും സാർ കൃത്യതയും കാർക്കശ്യവും പുലർത്തിയിരുന്നു.)
എഴുതിയതിനെക്കാളേറെ എഴുതിച്ചും ധാരാളം വായിച്ചുകൂട്ടിയതിനൊപ്പം അത്രതന്നെ വായിപ്പിച്ചും സാർത്ഥകമായൊരു അക്ഷരജീവിതം പൂർത്തിയാക്കിയാണ് ജയചന്ദ്രൻ സാർ മടങ്ങുന്നത്. വായനയിലും എഡിറ്റു ചെയ്യാൻ കിട്ടുന്ന കോപ്പികളിലും വളരെവേഗം നെല്ലും പതിരും തിരിച്ചറിയാനുതകുന്ന തരത്തിലുള്ള കർശനമായ ശിക്ഷണം സാറിന്റെ ശിക്ഷ്യവൃന്ദത്തിനു മിക്കവാറും ലഭിച്ചിട്ടുണ്ട്. പത്രാധിപർ എന്ന നിലയിലും വ്യക്തി എന്ന നിലയിലും സാർ പ്രത്യക്ഷത ഇഷ്ടപ്പെട്ടിരുന്നില്ല. നല്ലൊരു എഡിറ്റർ എപ്പോഴും അരങ്ങിനു പിന്നിലായിരിക്കണം എന്ന് സാർ വിശ്വസിച്ചിരുന്നു.
▪️ ബി എസ് ഉണ്ണിക്കൃഷ്ണൻ- ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകനാണ്
<br>
TAGS : S JAYACHADRAN NAIR | ANUSMARANAM
ഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമർപ്പിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച്…
കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…
ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…
കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…
തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…
ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…