ലണ്ടൻ: അന്താരാഷ്ട്ര ബുക്കർ പ്രൈസ് 2026-ന്റെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യൻ വംശജയായ കനേഡിയൻ-അമേരിക്കൻ എഴുത്തുകാരി പത്മ വിശ്വനാഥൻ ബ്രസീലിയൻ എഴുത്തുകാരി അന പൗള മായ രചിച്ച ‘ഓൺ എർത്ത് ആസ് ഇറ്റ് ഈസ് ബിനീത്ത്’ (On Earth As It Is Beneath) എന്ന നോവലിന്റെ വിവർത്തകയായാണ് പത്മ ഈ നേട്ടം കൈവരിച്ചത്. മറ്റു ഭാഷകളിൽനിന്ന് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യുന്ന നോവലിനാണ് പുരസ്കാരം. രചയിതാവിനും വിവർത്തനം ചെയ്യുന്നയാൾക്കുമായി പുരസ്കാരത്തുക (50,000 പൗണ്ട്) പങ്കിട്ടു നൽകും. പോർച്ചുഗീസിൽ നിന്നാണ് ഈ കൃതി പത്മ വിശ്വനാഥൻ വിവർത്തനം ചെയ്തത്.
കഴിഞ്ഞ വർഷത്തെ ബുക്കർ പ്രൈസ് നേടിയത് കന്നഡ എഴുത്തുകാരി ഭാനു മുഷ്താഖും വിവർത്തക ദീപ ബസ്തിയുമായിരുന്നു. പ്രമുഖ ഇന്ത്യൻ നോവലിസ്റ്റ് നീലാഞ്ജന എസ് റോയ് ഉൾപ്പെട്ട സമിതിയാണ് പട്ടിക തിരഞ്ഞെടുത്തത്.
മെയ് 19-ന് ലണ്ടനിലെ ടേറ്റ് മോഡേണിൽ നടക്കുന്ന ചടങ്ങിൽ വിജയിയെ പ്രഖ്യാപിക്കും. ആകെ ആറ് പുസ്തകങ്ങളാണ് അവസാന പട്ടികയിൽ മത്സരിക്കുന്നത്. ബ്രസീലിയൻ പശ്ചാത്തലത്തിലുള്ള ക്രൂരവും എന്നാൽ ആകർഷകവുമായ കുറ്റവാളി കോളനിയുടെ കഥയാണ് അന പൗള മായ രചിച്ച ‘ഓൺ എർത്ത് ആസ് ഇറ്റ് ഈസ് ബിനീത്ത്’ പറയുന്നത്.
ബ്രസീലിയൻ എഴുത്തുകാരൻ ഗ്രസിലിയാനോ റാമോസിന്റെ ‘സാവോ ബെർണാഡോ’ (São Bernardo) എന്ന നോവലും പത്മ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ലൈക് എവരി ഫോം ഓഫ് ലവ് (Like Every Form of Love – 2022) ദ ടോസ് ഓഫ് എ ലെമൺ (The Toss of a Lemon – 2008, ദ എവർ ആഫ്റ്റർ ഓഫ് അശ്വിൻ റാവു (The Ever After of Ashwin Rao – 2014 എന്നിവയാണ് പ്രശസ്ത രചനകൾ. ഹൗസ് ഓഫ് സേക്രഡ് കൗസ്’ (House of Sacred Cows), ‘ഡിസ്കോ ഡസ് നോട്ട് സക്ക്’ (Disco Does Not Suck) എന്നിവ അവരുടെ ശ്രദ്ധേയമായ നാടകങ്ങളാണ്.
SUMMARY: Indian-origin translator Padma Viswanathan on Booker shortlist
കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…
ന്യൂഡല്‍ഹി: ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന്…
വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…
ബെംഗളൂരു: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന്…
അഞ്ചൽ: കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ പതിനൊന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം വാളകം തെക്കേ അമ്പലക്കര പുത്തൻവിള…
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിനിടയിൽ ആശ്വാസവാർത്തയുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും മണിക്കൂറുകളിൽ എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ,…