കൊച്ചി: ശബരിമലയിലെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നുവെന്ന കേസ് അവസാനിപ്പിച്ച് ഹൈക്കോടതി. വിജിലൻസ് നല്‍കിയ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ച കോടതി അന്വേഷണം അവസാനിപ്പിക്കണമെന്നും കേസില്‍ നടപടികള്‍ വേണ്ടെന്നും ഉത്തരവിട്ടു. കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേടില്‍ കേസെടുക്കാൻ തെളിവുകള്‍ ഇല്ലെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പിന്നാലെയാണ് കേസില്‍ തുടർനടപടികള്‍ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. കൊടിമരം പുനർനിർമ്മിക്കാനായി 412 ഗ്രാം സ്വർണമാണ് അകെ സംഭാവനയായി ലഭിച്ചിട്ടുള്ളത്. ഈ സ്വർണം മുഴുവനും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമ്മാണത്തിന് ഉപയോഗിക്കുകയും ചെയ്തു.
സംഭാവന നല്‍കിയ 23 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. നാല് പേരുടെ വിശദാംശങ്ങള്‍ കണ്ടെത്താനായിട്ടില്ല. ഇക്കാര്യം വിജിലൻസ് ഹൈക്കോടതിയെ ബോധ്യപ്പെടുത്തി. മോഹൻലാല്‍, രഞ്ജിപണിക്കർ, പ്രിയദർശൻ, ഷാജി കൈലാസ്, സുരേഷ് ഗോപി എന്നിവരുള്‍പ്പെടെ 27 പേരാണ് കൊടിമര പുനർനിർമ്മാണത്തിന് സംഭവാന നല്‍കിയത്.
എ.എസ് പി കുറുപ്പാണ് സംഭാവനയായി ലഭിച്ച സ്വർണം സ്വീകരിച്ചത്. സംഭാവന സ്വർണത്തിന് ദേവസ്വം രസീറ്റും നല്‍കിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ടാണ് വിജിലൻസ് ഇന്ന് ഹൈക്കോടതിയില്‍ സമർപ്പിച്ചത്. ഇത് പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചത്.
SUMMARY: Sabarimala flagpole controversy; Vigilance finds no irregularities, High Court closes case
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…