കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്ട്രെറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞിട്ടും എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള ജാമ്യഹര്‍ജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായി. ജാമ്യം ലഭിച്ചാല്‍ കേസില്‍ ജയില്‍ മോചിതനാകുന്ന ആദ്യയാളാകും മുരാരി ബാബു. അതേസമയം, തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 28നാണ്.
കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലുമാണ് മുരാരി ബാബു സ്വാഭാവിക ജാമ്യം തേടിയത്. ജാമ്യാപേക്ഷകളിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. അനുകൂല ഉത്തരവുണ്ടായാൽ സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ആദ്യ പ്രതിയായിരിക്കും മുരാരി ബാബു. നേരത്തെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കട്ടിളപ്പാളി കേസിൽ 90 ദിവസം പൂർത്തിയാകാത്തതിനാൽ റിമാൻഡിൽ തുടരുകയാണ്. മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ 14 ദിവസ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. പ്രതിയുടെ റിമാൻഡ് നീട്ടി വാങ്ങും. ജനുവരി 28 നാണ് തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
SUMMARY: Sabarimala gold robbery: Kollam Vigilance Court to pronounce verdict on Murari Babu’s bail plea today
കൊച്ചി: ഫെയ്‌സ്ക്രീം മാറ്റിവച്ചതിന് മകള്‍ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. തിങ്കളാഴ്‌ച വൈകുന്നേരം എറണാകുളം പനങ്ങാടായിരുന്നു സംഭവം. സരസു എന്ന 70…
ന്യൂഡൽഹി: മധ്യപ്രദേശില്‍ വാർഷിക മേളയ്ക്കിടയില്‍ ഭീമൻ ആകാശമേള തകർന്ന് 14 കുട്ടികള്‍ക്ക് പരുക്കേറ്റു. ഡ്രാഗണ്‍ ആകൃതിയിലുള്ള ഈ സ്വിംഗ് പ്രവർത്തിക്കുന്നതിനിടെ…
തിരുവനന്തപുരം: പൂന്തുറയില്‍ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. മരിച്ച ഗ്രീമയുടെ ഭര്‍ത്താവ് പഴഞ്ചിറ…
ബെംഗളൂരു: മന്ത്രിസഭ തയാറാക്കി നൽകിയ നയപ്രഖ്യാപന പ്രസംഗം വായിക്കാതിരുന്ന ഗവർണർ തവർചന്ദ് ഗെഹലോട്ടിന്റെ നടപടിക്കെതിരെ കര്‍ണാടക സർക്കാർ. ഇന്നലെ വൈകിട്ട്…
ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ന്യൂഡൽഹി - പൂനെ 6E 2608 ഫ്ലൈറ്റിൽ…
തിരുവനന്തപുരം: പ്രവൃത്തിദിനം അഞ്ചാക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 27ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടത്തുമെന്ന് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ്…