കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. കൊച്ചിയിലെ സോണല്‍ ഓഫിസിലാണ് അദ്ദേഹം എത്തിയത്. കേസില്‍ അന്വേഷണ നടപടികള്‍ ഇഴയുകയാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് എന്‍ വാസുവും ശബരിമല തന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിഞ്ഞയാഴ്ച ഇഡി നോട്ടിസ് നല്‍കിയത്.
മാര്‍ച്ച് ആദ്യവാരം ഹാജരാകണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ നടപടി. ഈ ആഴ്ച മുതല്‍ കേസില്‍ അതിനിര്‍ണായകമായ ചോദ്യം ചെയ്യലുകളാണ് ഇഡി നടത്തുന്നത്. സ്വര്‍ണപ്പാളികള്‍ ഇളക്കി മാറ്റിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഈ കേസില്‍, പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണത്തിന് പിന്നാലെയാണ് ഇഡി കേസെടുത്തത്. പ്രാഥമിക ഘട്ടത്തില്‍ സാക്ഷികളെയും പ്രതികളെയും ഉള്‍പ്പെടെ പലരെയും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ മുന്‍നിര്‍ത്തിയാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യല്‍.
ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ എത്തുന്ന നാലാമത്തെ വ്യക്തിയാണ് എന്‍ വാസു. ഇതിന് ശേഷം ശബരിമല തന്ത്രിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. എന്നാല്‍ കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഇഡി ഇതുവരെ നോട്ടിസ് അയച്ചിട്ടില്ല. മറ്റു പ്രതികളെ ചോദ്യം ചെയ്ത ശേഷം മാത്രമേ ഇയാളിലേക്ക് അന്വേഷണം എത്തുകയുള്ളൂ. പ്രതികളുടെ സ്വത്തുവകകള്‍ മരവിപ്പിക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ ഇഡി നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
SUMMARY: Sabarimala gold theft case: N. Vasu appears before ED
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…