തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്. തന്ത്രിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റും. കേസിൽ 13ാം പ്രതിയാണ് തന്ത്രി.
എസ്ഐടിക്ക് മുന്നിൽ വെള്ളിയാഴ്ച പുലർച്ചെ ഹാജരായ തന്ത്രിയെ നീണ്ട ചോദ്യം ചെയ്യലിനുശേഷം ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കട്ടിളപ്പാളി കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നുവെന്നും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളികള്‍ കൈമാറിയത് താന്ത്രിക വിധികള്‍ പാലിക്കാതെയാണെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
സ്വർണക്കൊള്ളയിൽ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചത് അന്നത്തെ തന്ത്രി കണ്ഠരര് രാജീവരാണ്. ഈക്കാര്യം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ അടക്കമുള്ളവർ എസ്ഐടുക്കു മൊഴി നൽകിയിരുന്നു. പോറ്റിയെ തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നും പത്മകുമാർ എസ്.ഐ.ടിയോട് പറഞ്ഞു. സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊടുത്തുവിടാൻ തന്ത്രിമാർ അനുമതി നൽകിയെന്നും തന്ത്രി പരിചയപ്പെടുത്തിയ ആളായതിനാൽ പോറ്റിയെ വിശ്വസിച്ചെന്നുമാണ് പത്മകുമാറിന്റെ മൊഴിയിലെ വിശദാംശങ്ങൾ.
എന്നാൽ സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്നായിരുന്നു തന്ത്രി എസ്.ഐ.ടിക്ക് നൽകിയ മൊഴി. സ്വർണപ്പാളികൾ അറ്റകുറ്റപ്പണി നടത്താൻ മാത്രമാണ് അനുമതി നൽകിയത്. കീഴ്ശാന്തി എന്ന നിലയിൽ പോറ്റിയെ അറിയാമായിരുന്നുവെന്നും സ്പോൺസർ എന്ന നിലയിൽ പരിചയം തുടർന്നുവെന്നും രാജീവര് അന്വേഷണ സംഘത്തോട് പറഞ്ഞു.
SUMMARY: Sabarimala Gold theft case; Thantri Kantarar Rajeevar in remand
കൊച്ചി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്ന് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. തിരുവല്ല ജുഡീഷ്യല്‍…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് മാറ്റണം എന്നാവശ്യവുമായി ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി ജെ പി സംസ്ഥാന…
തിരുനന്തപുരം: മുൻ സിപിഎം എംഎല്‍എ ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേർന്നു. യുഡിഎഫ് സഹകരണ ചർച്ചകള്‍ക്കിടെ ഐഷാ പോറ്റി കോണ്‍ഗ്രസ് വേദിയിലെത്തി…
ഫിലീപ്പീൻസിൽ മാലിന്യ സംസ്കരണത്തിനീയി കൂട്ടിയിട്ട മാലിന്യം ഇടിഞ്ഞുണ്ടായ അപകടത്തിൽ 11പേർ മരിച്ചു. മാലിന്യക്കൂമ്പാരത്തിനടയിൽ 20 പേരെ കാണാതാകുകയും ചെയ്തു. ഇവരെ…
പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പരസ്യ പിന്തുണയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി…
ബെംഗളൂരു: വീട്ടിൽ കരിയിലകൾ കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ മംഗളൂരു പാണ്ഡേശ്വരം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ചികിത്സക്കിടെ മരിച്ചു. കാസറഗോഡ്…