തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ മത്സരത്തിനുള്ള ടീമിനെ സച്ചിന്‍ ബേബി നയിക്കും. സഞ്ജു സാംസണ്‍ ഇല്ലാത്ത ടീമിനെയാണ് ഇത്തവണ കേരളം പ്രഖ്യാപിച്ചത്. തമിഴ്‌നാട് താരം ബാബ അപരാജിതിനെ അതിഥി താരമായി ടീമില്‍ ഉള്‍പ്പെടുത്തി.
ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയ്ക്ക് ശേഷം സഞ്ജു ടീമിനൊപ്പം ചേരും. അഖില്‍ സ്‌കറിയ, ഏദന്‍ ആപ്പിള്‍ ടോം, ഷറഫുദ്ദീന്‍ എന്നിവരും ഇത്തവണത്തെ ടീമിലില്ല. കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന ശ്രേയസ് ഗോപാലിനെയും ഒഴിവാക്കി. ജലജ് സക്‌സേനയെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ് എന്നിവരാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍മാര്‍.
സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, വിശാല്‍ ഗോവിന്ദ്, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, ആദിത്യ ആനന്ദ്, ബേസില്‍ തമ്പി, നിതീഷ് എം ഡി, ആസിഫ് കെ എം, ഫനൂസ് എന്നിവരാണ് ഇത്തവണ ടീമിൽ ഇടംനേടിയിരിക്കുന്നത്.
TAGS: SPORTS | CRICKET
SUMMARY: Sachin baby will lead Ranji Trophy kerala cricket team
കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ആമസോണ്‍ 2030ഓടെ ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ ജോലികള്‍ക്ക് വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. ആമസോണിന്റെ…
ബെംഗളൂരു: സംസ്ഥാനത്ത് നാളെ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ കനക്കുക.…
ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി അശിനി വൈഷ്ണവ് സര്‍വീസിന്…
ബെംഗളൂരു: മൈസൂരു നഗരത്തിലെ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളെയും ടൗണ്‍ പഞ്ചായത്തുകളെയും മൈസൂരു സിറ്റി കോര്‍പ്പറേഷനുമായി ലയിപ്പിച്ച് 'ഗ്രേറ്റര്‍ മൈസൂരു സിറ്റി…
ബെംഗളൂരു: കൊല്ലം തേവലക്കര അരിനെല്ലൂർ കുമ്പഴ ഡോ. കെ സി ജോണിന്റെ ഭാര്യ ഡോ. ലളിത ഉമ്മൻ (71) ബെംഗളൂരുവിൽ…
ബെംഗളൂരു: മൈസൂരു റെയില്‍വേ സ്‌റ്റേഷനില്‍ തട്ടികൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ മണിക്കൂറിനുള്ളില്‍ ആര്‍പിഎഫ് കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കുഞ്ഞിനെ…