മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ ജാമ്യം തേടി പ്രതി ഷെരീഫുള്‍ ഇസ്ലാം. മുംബൈ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. വെള്ളിയാഴ്ച സെഷന്‍സ് കോടതിയിലാണ് ഷെരീഫുള്‍ ഇസ്‌ലാം ജാമ്യാപേക്ഷ സമര്‍പിച്ചത്. പ്രഥമ വിവര റിപ്പോര്‍ട്ട് തീര്‍ത്തും തെറ്റാണെന്നും തെറ്റായ കേസാണ് തനിക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഇസ്‌ലാം ജാമ്യാപേക്ഷയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം, ഷെരീഫുള്‍ ഇസ്‌ലാമിനും സെയ്ഫിന്റെ വസതിയിലെ സിസിടിവിയില്‍ പതിഞ്ഞയാള്‍ക്കും തമ്മില്‍ യാതൊരു മുഖസാദൃശ്യവുമില്ലെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. ഇതിനെത്തുടർന്ന് പോലീസ് ഫെയ്സ് റെക്കഗ്നിഷൻ ടെസ്റ്റ് നടത്തുകയും സിസിടിവിയില്‍ പതിഞ്ഞ മുഖം അറസ്റ്റിലായിരിക്കുന്ന മൊഹമ്മദ് ഷെരീഫുള്‍ ഇസ്‌ലാമിന്റേതെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ജനുവരി 16-നാണ് സെയ്ഫ് അലി ഖാന് ബാന്ദ്രയിലെ വീട്ടില്‍വെച്ച് കുത്തേല്‍ക്കുന്നത്. ആറ് മുറിവുകളാണ് താരത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്. കഴുത്തിലുണ്ടായ മുറിവ് ഗുരുതരമായിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് നടൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. 19-ാം തീയതി താനെയിലെ ലേബർ ക്യാമ്പ് പരിസരത്തുവെച്ചാണ് പ്രതി ഷെരീഫുള്‍ പിടിയിലായത്.
TAGS : SAIF ALI KHAN
SUMMARY : Saif Ali Khan attack case: Accused seeks bail
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…