Categories: KERALATOP NEWS

‘പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ല, ഞാനും പുകവലിക്കാറുണ്ട്’; പ്രതിഭ എംഎല്‍എയുടെ മകനെതിരായ കേസില്‍ പിന്തുണയുമായി സജി ചെറിയാൻ

കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകൻ കഞ്ചാവ് കേസില്‍ ഒമ്പതാം പ്രതി ചേർത്ത സംഭവത്തില്‍ എക്‌സൈസിനെ പരിഹസിച്ച്‌ മന്ത്രി സജി ചെറിയാൻ. കുട്ടികള്‍ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് സജി ചെറിയാൻ ചോദിച്ചു. യു. പ്രതിഭ എംഎല്‍എ കൂടി പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു സജി ചെറിയാൻ്റെ പരാമർശം.

പുകവലിക്കുന്നത് മഹാ അപരാധമാണോ? ജയിലില്‍ കിടന്നപ്പോള്‍ താനും പുകവലിക്കുമായിരുന്നു. ദിവസവും ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം ടി വാസുദേവൻ നായർ എന്നും സജി ചെറിയാൻ പറഞ്ഞു. ‘പ്രതിഭ എംഎല്‍എയുടെ മകൻ പോളിടെക്‌നിക്കില്‍ പഠിക്കുകയാണ്. കുട്ടികള്‍ കൂട്ടുകൂടണ്ടേ. ഇച്ചിരി വർത്തമാനം പറഞ്ഞു. ആരോ വന്നു പിടിച്ചു. ആ കുട്ടി എന്തെങ്കിലും മോശം കാര്യം ചെയ്തുവെന്നൊന്നും ഒരു കേസിലും ഇല്ലയെന്നും അദ്ദേഹം പറഞ്ഞു.

എഫ്‌ഐആർ ഞാൻ വായിച്ചു. പുക വലിച്ചു എന്നാണ്. ഞാൻ പുകവലിക്കുന്നയാളാണ്. വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കും. പറയാൻ പേടിയൊന്നുമില്ല. പണ്ട് ജയിലില്‍ കിടക്കുമ്പോൾ പഠിച്ചതാ. എം ടി വാസുദേവൻ നായർ ബീഡി വലിക്കുന്നയാളാ. കെട്ടുകണക്കിന് ബീഡി കൈയ്യിലുണ്ടാവും. ആ ശീലമുണ്ട്’ എന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം.

പുക വലിച്ചതിന് ജാമ്യമില്ലാത്ത വകുപ്പ് എന്തിനാണ് ഇടുന്നതെന്നും സജി ചെറിയാൻ ചോദിച്ചു. കുട്ടികള്‍ കമ്പനിയടിക്കും. വർത്തമാനം പറയും. ഇടയ്ക്ക് ഒരു പുകവലിക്കും, അതിനെന്താ. ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റ്. മഹാ അപരാദമാണെന്ന് പറയരുത്. പ്രതിഭ എംഎല്‍എയുടെ മകൻ ഇങ്ങനെയൊരു കാര്യത്തിന് കൂട്ടുനിന്നു. അതിന് പ്രതിഭ എംഎല്‍എ എന്തു ചെയ്തുവെന്നും സജി ചെറിയാൻ ചോദിച്ചു.

TAGS : SAJI CHERIYAN
SUMMARY : ‘Smoking is not a big mistake, I smoke too’; Saji Cherian supports the case against Pratibha MLA’s son

Savre Digital

Recent Posts

കവിസമ്മേളനവും കവിതാ സമാഹാര പ്രകാശനവും സംഘടിപ്പിച്ചു

ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…

10 hours ago

ചെരുപ്പ് മാറിയിട്ടു, കോഴിക്കോട് ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം

കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…

10 hours ago

പുതുവത്സരാഘോഷം; 31 ന് മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു, എംജി റോഡ് സ്റ്റേഷൻ രാത്രി 10 മണി മുതൽ അടച്ചിടും

ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…

10 hours ago

ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…

10 hours ago

ദേ​ശീ​യ പ​താ​ക​യോ​ട് അ​നാ​ദ​ര​വ്; പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്

പ​ത്ത​നം​തി​ട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…

11 hours ago

പ്രോഗ്രസ്സീവ് ആർട്ട്സ് ആൻ്റ് കൾച്ചറൽ അസോസിയേഷന് നോർക്ക റൂട്ട്സിൻ്റെ അംഗീകാരം

ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…

11 hours ago