ബെംഗളൂരു: ബിബിഎംപിയുടെ റോഡ് വൈറ്റ് ടോപ്പിംഗ് ജോലികൾ പുരോഗമിക്കുന്നതിനാൽ സക്ര ഹോസ്പിറ്റൽ മെയിൻ റോഡ്, ദേവരബീസനഹള്ളി (മിന്ത്ര അപ്പാർട്ട്മെൻ്റ് മുതൽ ബെല്ലന്ദൂർ കോടി വരെ) റോഡ് എന്നിവ രണ്ട് മാസത്തേക്ക് അടച്ചിടുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു.
ഇന്ന് മുതൽ രണ്ടു റോഡുകളിലും എല്ലാത്തരം വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും. യെമലൂർ ഭാഗത്തുനിന്നും ദേവരബീസനഹള്ളി, ബെല്ലന്തൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഓൾഡ് എയർപോർട്ട് റോഡ്, യെമലൂർ ജംഗ്ഷൻ, മാർത്തഹള്ളി ബ്രിഡ്ജ്, കടുബീസനഹള്ളി ബ്രിഡ്ജ്, ഔട്ടർ റിംഗ് റോഡ് വഴി ദേവരബീസനഹള്ളി, ബെല്ലന്തൂർ ഭാഗത്തേക്ക് കടന്നുപോകണം.
യെമലൂരിൽ നിന്ന് കടുബീസനഹള്ളി, ദേവരബീസനഹള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ യെമലൂർ കോടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓൾഡ് എയർപോർട്ട് റോഡ്, യെമലൂർ ജംഗ്ഷൻ വഴി കരിയമ്മന അഗ്രഹാര റോഡ്, കടുബീസനഹള്ളി വഴി കടന്നുപോകണം.
ദേവരബീസനഹള്ളിയിൽ നിന്നും ബെല്ലന്തൂരിൽ നിന്നും വരുന്ന വാഹനങ്ങൾ കടുബീസനഹള്ളി ബ്രിഡ്ജിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഒആർആർ വഴി യെമലൂർ ജംഗ്ഷൻ വഴി ഓൾഡ് എയർപോർട്ട് റോഡ് റോഡ് ഭാഗത്തേക്ക് പ്രവേശിക്കണം. കടുബീസനഹള്ളി, ദേവരബീസനഹള്ളി എന്നിവിടങ്ങളിൽ നിന്ന് പോകുന്ന വാഹനങ്ങൾ കരിയമ്മന അഗ്രഹാരയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഓൾഡ് എയർപോർട്ട് റോഡിലെക്ക് പോകണമെന്നും ട്രാഫിക് പോലീസ് നിർദേശിച്ചു.
TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Sakra Hospital Road to shut for traffic for 60 days from Nov 5
ആലപ്പുഴ: ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യാണ്…
ബെംഗളൂരു: നടൻ ദർശന്റെ ഭാര്യ വി ജയലക്ഷ്മിക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ അപകീര്ത്തി പോസ്റ്റ് ഇടുകയും മോശം സന്ദേശങ്ങള് അയക്കുകയും ചെയ്ത…
തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന്…
ബെംഗളൂരു: കുടകിൽ കാട്ടാനയുടെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു. സെകാർപേട്ടയിലെ ഹുസെ ഗ്രാമത്തിൽ നിന്നുള്ള പൊന്നപ്പ (61) ആണ് കൊല്ലപ്പെട്ടത്. കാപ്പിത്തോട്ടം…
കാഠ്മണ്ഡു: നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ബുദ്ധ എയറിന്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് റൺവേയിൽ…
തിരുവനന്തപുരം: ഈ വര്ഷം ഡല്ഹിയില് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില് കേരളത്തിന്റെ നിശ്ചല ദൃശ്യത്തിനും എന്ട്രി. 100 ശതമാനം ഡിജിറ്റല്…