സമന്വയ മാതൃസമിതി ഭാരവാഹികള്‍

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതിയുടെ പൊതുയോഗം മാരുതി ലേ ഔട്ട് പാഞ്ചജന്യം ബാലഗോകുലത്തില്‍ നടന്നു. സ്ഥാനീയ സമിതി പ്രസിഡന്റ് അജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ സുരേഷ് വരവു ചെലവ് കണക്ക് അവതരിപ്പിക്കുകയും ചെയ്തു.

യോഗത്തില്‍ സമന്വയ ബെംഗളൂരു വൈസ് പ്രസിഡന്റ് മനോജ് ജി. ജനറല്‍ സെക്രട്ടറി ശിവപ്രസാദ് സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിച്ചു. സമന്വയ ദാസറഹള്ളി ഭാഗ് പ്രസിഡന്റ് പ്രജിത്ത്, സെക്രട്ടറി പ്രശോഭ്, ബാലഗോകുലം സെക്രട്ടറി സുധീഷ് കൃഷ്ണന്‍, ദാസറഹള്ളി മാതൃസമിതി പ്രസിഡന്റ് ഷൈനി സുധീര്‍ , സെക്രട്ടറി ഇന്ദു ശ്രീകാന്ത്, ട്രഷറര്‍ സജിന ദിലീപ് എന്നിവര്‍ സംസാരിച്ചു.

മാതൃ സമിതി പുതിയ ഭാരവാഹികളായി അജിത സന്തോഷ് (പ്രസിഡണ്ട്) ശ്രീജ ഗംഗാധര്‍ (വൈസ് പ്രസിഡന്റ്), നിമ്മി രൂപേഷ്, (സെക്രട്ടറി), ഹിമ സുഭാഷ് (ജോയിന്റ് സെക്രട്ടറി), പ്രിയ സുബ്രഹ്‌മണ്യന്‍ (ട്രഷറര്‍), ശ്രീദേവി (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.

യുവജന സമിതി ഭാരവാഹികളായി കൃഷ്‌ണേന്ദു ജി എസ് (പ്രസിഡണ്ട്) അനഘ ശശി (വൈസ് പ്രസിഡന്റ്) അര്‍ജുന്‍ പി (സെക്രട്ടറി) ജിഷ്ണു ബി.(ജോയിന്റ് സെക്രട്ടറി) മഞ്ജിമ മനോജ് (ട്രഷറര്‍) ലക്ഷ്മിപ്രിയ.( ഓര്‍ഗനൈസിംഗ് സെക്രട്ടറി ) എന്നിവരെയും തിരഞ്ഞെടുത്തു. ബാലഗോകുലം ഭാരവാഹികളായി വൈജയന്തി ടീച്ചര്‍ ,സന്തോഷ് കുമാര്‍ (രക്ഷാധികാരികള്‍) രതീഷ് കുമാര്‍ (പ്രസിഡണ്ട്), സുജാത ജി(സെക്രട്ടറി), അശ്വിന്‍ എ (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
<BR>
TAGS : SAMANWAYA,

Savre Digital

Recent Posts

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരിലെ വസതിയില്‍…

9 minutes ago

തിരുപ്പതിയില്‍ ബോംബ് ഭീഷണി; അതീവ ജാഗ്രതാ നിര്‍ദേശം

അമരാവതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ ബോംബ് ഭീഷണി. തിരുപ്പതി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ബോംബ് സ്ഫോടനം നടക്കും എന്നാണ് ഭീഷണി സന്ദേശം…

11 minutes ago

ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചു

ആലപ്പുഴ: ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിന് ചങ്ങനാശേരിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു. കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചതെന്ന് എംപി…

52 minutes ago

13 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

കാസറഗോഡ്: പതിമൂന്നുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച്‌ നടത്തിയ…

1 hour ago

അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ആറ് അവയവങ്ങള്‍ ദാനം ചെയ്തു

കോഴിക്കോട്: മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും.…

2 hours ago

ആദ്യദിനം 60 കോടി പിന്നിട്ട് കാന്താര

ബെംഗളൂരു: റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച്‌ കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ചിത്രമാണ് 'കാന്താര ചാപ്റ്റര്‍ 1'. ഇന്നലെയാണ് ചിത്രം…

3 hours ago