ASSOCIATION NEWS

സർഗ്ഗധാര വനിതാദിനാഘോഷവും ശാർങ്ങ്ഗധരൻ സ്മാരക പുരസ്കാര സമർപ്പണവും 22 ന്

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ വനിതാ ദിനാഘോഷവും ശാർങ്ഗധരൻ സ്മാരക സർഗ്ഗധാര പുരസ്കാര ദാനവും മാർച്ച് 22 ഞായറാഴ്ച രാവിലെ പത്തുമണിക്ക് നടക്കും. ജാലഹള്ളി നോർത്ത് വെസ്റ്റ് കേരള സമാജം ഹാളിൽ നടക്കുന്ന പരിപാടിയിൽ ‘സ്ത്രീയുടെ സാഹിത്യ പഥങ്ങൾ’ എന്ന വിഷയത്തെക്കുറിച്ച് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസ്സോസ്സിയേറ്റ് പ്രൊഫസർ ഡോ. പ്രിയ വിനോദ് മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ സാംസ്കാരിക പ്രവർത്തകനായ രാജഗോപാൽ മുള്ളത്തിന് ശാർങ്ങ്ഗധരൻ സ്മാരക സർഗ്ഗധാര അവാർഡ് സമ്മാനിക്കും. ചടങ്ങിൽ സുധാകരൻ രാമന്തളി, കമനീധരൻ തുടങ്ങി സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വനിതാ ദിനത്തോടനുബന്ധിച്ച് യുവഗായിക ശ്രീലക്ഷ്മി ജയചന്ദ്രനെ സർഗ്ഗധാര ആദരിയ്ക്കും.
SUMMARY: Sargadhara Women’s Day celebration and Sharanggadharan Memorial Award presentation on the 22nd

NEWS DESK

Recent Posts

ഇടുക്കിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ്…

33 minutes ago

യുവജന ശാക്തീകരണ ക്യാംപ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മ ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (അഫോയി) ഹോപ് സൊസൈറ്റിയും സംയുക്തമായി…

56 minutes ago

വിഴിഞ്ഞത്തെ ആഗോള മാരിടൈം ഹബ്ബാക്കി മാറ്റും; നിർണായക തീരുമാനവുമായി കേന്ദ്രം

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…

2 hours ago

രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; പ്രതിപക്ഷം വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…

2 hours ago

ചിക്കമഗളൂരുവിൽനിന്നുള്ള തീർഥാടകസംഘം സഞ്ചരിച്ച പിക്കപ്പ് വാൻ ആന്ധ്രയില്‍ അപകടത്തില്‍പ്പെട്ടു; എട്ടു മരണം

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…

3 hours ago

വടക്കൻ കർണാടകയിൽ കൊടും ചൂട്; കലബുറഗിയില്‍ താപനില 44, അഞ്ച് ജില്ലകളില്‍ യെലോ അലർട്ട്

ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …

3 hours ago