ASSOCIATION NEWS

സർജാപുര മലയാളിസമാജം ഓണാഘോഷം 30,31 തീയതികളില്‍

ബെംഗളൂരു: സർജാപുര മലയാളിസമാജത്തിന്റെ ഓണാഘോഷം ‘സർജാപൂരം 2025’ ഓഗസ്റ്റ് 30,31 തീയതികളില്‍ അബ്ബയ്യ സർക്കിളിൽ ദി പാലസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടത്തും. 30 ന് ശനിയാഴ്ച രാവിലെ തിരുവാതിരമത്സരത്തോടെ പരിപാടികൾ ആരംഭിക്കും. ഉച്ചയ്ക്കുശേഷം വിവിധ കലാപരിപാടികൾ, വടംവലിമത്സരം, വൈകീട്ട് മൂവാറ്റുപുഴ ഏഞ്ചൽ വോയ്സ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവയുണ്ടാകും.

ഞായറാഴ്ച രാവിലെ അത്തപ്പൂക്കളം, സമാജം അംഗങ്ങളുടെ കലാപരിപാടികൾ, പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള കാഷ് അവാർഡ് ദാനം, സമാജത്തിലെ അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം ചടങ്ങ്, വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം എന്നിവ ഉണ്ടാകും. തുടര്‍ന്ന്
ഉച്ചയ്ക്ക് വള്ളുവനാടൻ ഓണംസദ്യ. വൈകീട്ട് ആറിന് പ്രത്യേക നൃത്ത-നാടക പരിപാടി. 7.30-ന് പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരൻ രാമചന്ദ്ര പുലവരും കൂട്ടരും അവതരിപ്പിക്കുന്ന മഹാബലിചരിതം തോൽപ്പാവക്കൂത്തും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്കും സദ്യ കൂപ്പണുകൾക്കും ഫോൺ- 9945434787.
NEWS DESK

Recent Posts

മൈസൂരു ദസറ ഉദ്ഘാടനത്തിന് ബാനു മുഷ്താഖ്; എതിർപ്പുമായി ബിജെപി നേതാക്കള്‍

ബെംഗളൂരു: അന്താരാഷ്ട്ര ബുക്കർ പ്രൈസ് ജേതാവും കന്നഡ എഴുത്തുകാരിയുമായ മുഷ്താഖ് മൈസൂര്യ ദസറ ഉദ്ഘാടനം ചെയ്യുമെന്ന സർക്കാർ തീരുമാനത്തെ എതിർത്ത്…

19 minutes ago

പൂരം കലക്കല്‍ കേസ്; എം ആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് ഡിജിപി

തിരുവനന്തപുരം: പൂരം കലക്കലില്‍ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി. പോലീസില്‍ നിന്ന്…

22 minutes ago

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കി. ആര്യനാട് - കോട്ടയ്ക്കകം വാര്‍ഡ് മെമ്പര്‍ ശ്രീജയാണ് മരിച്ചത്. രാവിലെ…

1 hour ago

ഓണക്കിറ്റ്‌ വിതരണം ഇന്ന് മുതൽ; കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്കും തുടക്കമാകും

തിരുവനന്തപുരം: ഓണക്കാലത്ത് മഞ്ഞകാർഡുകാർക്കും (എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓണക്കിറ്റ് വിതരണം…

2 hours ago

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്, നാല് ജില്ലകൾക്ക് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴ ലഭിക്കുന്നത്…

3 hours ago

ചേര്‍ത്തലയില്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; മക്കള്‍ അറസ്റ്റില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ 75 വയസ്സുള്ള പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ മക്കള്‍ അറസ്റ്റില്‍. പുതിയകാവ് സ്വദേശികളായ അഖില്‍,…

3 hours ago