Categories: KERALATOP NEWS

സ്‌കൂള്‍ വാര്‍ഷിക പരിപാടികള്‍ പ്രവൃത്തി ദിനങ്ങളില്‍ പാടില്ല: ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: സ്‌കൂള്‍ വാർഷിക പരിപാടികള്‍ പ്രവൃത്തി ദിനങ്ങളില്‍ നടത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സണ്‍ കെ.വി.മനോജ്കുമാർ നിർദേശിച്ചു. പരിപാടികള്‍ ശനി, ഞായർ ദിവസങ്ങളില്‍ രാവിലെ ആരംഭിച്ച്‌ രാത്രി 9.30നകം തീരുന്ന രീതിയില്‍ ക്രമീകരിക്കണമെന്നാണ് പ്രധാന നിർദേശം.

സ്‌കൂള്‍ പ്രവർത്തനങ്ങളെയും കുട്ടികളുടെ ക്ലാസുകളെയും തടസപ്പെടുത്തുന്ന രീതിയില്‍ പാഠ്യേതര പ്രവർത്തനങ്ങള്‍ നടത്താൻ പാടില്ലെന്നും സർക്കാരിതര ഏജൻസികളും, ക്ലബുകളും, വിവിധ സംഘടനകളും സ്‌കൂള്‍ അവധി ദിവസങ്ങളില്‍ മാത്രമേ ഇത്തരം പ്രവർത്തനങ്ങള്‍ നടത്താവൂ എന്നും നിർദേശത്തിലുണ്ട്.

സ്‌കൂള്‍ വാർഷികം രാത്രി ഏറെ വൈകി അവസാനിപ്പിക്കുന്നതായും വിവിധ കലാപരിപാടികള്‍ക്ക് ഉച്ച മുതല്‍ മേക്കപ്പിട്ട് വിശപ്പും ദാഹവും സഹിച്ചു തളർന്നിരിക്കുന്ന കുട്ടികളെ സ്‌കൂളുകളില്‍ കാണാൻ കഴിഞ്ഞതായി തോട്ടടയിലെ റിട്ടേയർഡ് ടീച്ചർ കമ്മിഷന് സമർപ്പിച്ച പരാതിയിന്മേലാണ് ഉത്തരവ്.

TAGS : CHILD RIGHTS COMMISSION
SUMMARY : School annual programs should not be held on weekdays: Child Rights Commission

Savre Digital

Recent Posts

ഭാരതപ്പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ടു, ഒരാളെ രക്ഷപ്പെടുത്തി

പാലക്കാട്: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ഥിയെ കാണാതായി. മാത്തൂര്‍ ചുങ്കമന്ദം സ്വദേശികളായ രണ്ട് വിദ്യാര്‍ഥികളാണ് ഒഴുക്കില്‍പെട്ടത്. ഒരാളെ രക്ഷപ്പെടുത്തിയതായി കോട്ടായി പൊലീസ്…

47 seconds ago

ബെംഗളൂരുവില്‍ കവര്‍ച്ചാ സംഘം സ്ത്രീയുടെ വിരലുകള്‍ വെട്ടിമാറ്റി; രണ്ട് പേര്‍ പിടിയില്‍

ബെംഗളൂരു: കവര്‍ച്ചാ ശ്രമത്തിനിടെ മോഷ്ടാക്കള്‍ നഗരമധ്യത്തിൽ വെച്ച് സ്ത്രീയുടെ വിരളുകള്‍ വെട്ടിമാറ്റി. കേസില്‍ രണ്ട് പേര്‍ പിടിയിലായി. പ്രവീണ്‍, യോഗാനന്ദ…

16 minutes ago

കര്‍ണാടകയില്‍ ഇനി പ്രൈമറി അധ്യാപകര്‍ക്ക് ഉയര്‍ന്ന ക്ലാസുകളില്‍ പഠിപ്പിക്കാം

ബെംഗളൂരു: സംസ്ഥാനത്ത് ഇനി പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യം. കര്‍ണാടക വിദ്യാഭ്യാസ…

23 minutes ago

തെരുവുനായ ആക്രമണം; ഏഴ് വയസുകാരൻ ഉള്‍പ്പെടെ ആറ് പേര്‍ക്ക് കടിയേറ്റു

പാലക്കാട്‌: ഒറ്റപ്പാലത്ത് തെരുവുനായ ആക്രമണം രൂക്ഷമായി. മൂന്ന് മണിക്കൂറിനിടെ ഏഴ് വയസുകാരൻ ഉള്‍പ്പെടെ ആറ് പേർക്കാണ് നായയുടെ കടിയേറ്റത്. ഒരേ…

29 minutes ago

ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച് കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ സ്വന്തം നാടായ ചിറ്റാപ്പൂരില്‍ ഇന്ന് നടത്താനിരുന്ന ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച് കര്‍ണാടക…

37 minutes ago

രാജ‍്യസഭാ എംപിമാര്‍ താമസിക്കുന്ന ഫ്ലാറ്റിലെ തീപിടിത്തം; അപകടകാരണം പടക്കങ്ങളെന്ന് സ്ഥിരീകരണം

ന്യൂഡൽഹി: ഡല്‍ഹിയില്‍ രാജ‍്യസഭാ എംപിമാർ താമസിക്കുന്ന ഫ്ലാറ്റില്‍ തീപിടിക്കാൻ കാരണമായത് പടക്കങ്ങളെന്ന് ഔദ‍്യോഗിക സ്ഥിരീകരണം. കേന്ദ്ര നഗരകാര‍്യ മന്ത്രാലയമാണ് ഇക്കാര‍്യം…

1 hour ago