ആലപ്പുഴ: സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും സർക്കാരിന്റെ വക 1000 രൂപ ഗ്രാൻഡ് ആയി നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ജനപങ്കാളിത്തത്തോട് കൂടി പരാതി രഹിതമായി കലോത്സവം സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും താമസം, ഭക്ഷണം തുടങ്ങിയവയല്ലാം കൃത്യമായി സജ്ജീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലോത്സവത്തിലെ സ്വര്‍ണക്കപ്പ് തൃശൂരില്‍ ആയതുകൊണ്ട്, ഘോഷയാത്ര തിരുവനന്തപുരത്ത് നിന്നും കാസറഗോഡ് നിന്നും തൃശൂരിലേക്ക് എത്തുന്നതായിട്ടാണ് ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. സ്‌കൂള്‍ കായികമേളയില്‍ ഇത്തവണ പരിഷ്‌കരിച്ച മാനുവലില്‍ നടക്കുമെന്നും കളരിപ്പയറ്റ് മത്സരത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
64ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം 2026 ജനുവരി ഏഴുമുതല്‍ 11 വരെ തൃശൂരില്‍ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 14,000 വിദ്യാര്‍ഥികള്‍ 249 ഇനങ്ങളിലായി മേളയില്‍ മാറ്റുരയ്ക്കും.
SUMMARY: School Festival; Rs 1000 will given from Govt for all students securing ‘A’ grade
ചെന്നൈ: വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തില്‍ ആറ് കുട്ടികളടക്കം…
കൊച്ചി: ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. കൊച്ചി വെണ്ണലയിലുള്ള ബന്ധുവിന്റെ…
പാലക്കാട്: പത്താം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു.അലനല്ലൂരിൽ ആണ് സംഭവം. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ(16) ആണ്…
പ്രാഗ്: 18 വയസ്സുകാരിയായ ഇന്ത്യൻ അമ്പെയ്ത്ത് താരം ശീതള്‍ ദേവി കായിക ചരിത്രത്തില്‍ പുതിയൊരധ്യായം എഴുതിച്ചേർത്തു. കൈകളില്ലാത്ത ആദ്യ വനിതാ…
ബെംഗളൂരു: കർണാടക പിസിസി ജനറൽ സെക്രട്ടറിയും മലയാളിയുമായ ടി.എം. ഷാഹിദ് തെക്കിലിനെ സംസ്ഥാന മിനിമം വേതന ബോർഡ് ചെയർമാനായി നിയമിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാൻ വീണ്ടും അവസരം. തിങ്കളാഴ്ച മുതൽ വോട്ടര്‍ പട്ടികയിൽ…