കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. കരുവമ്പൊയില്‍ കല്ലുവീട്ടില്‍ കെ വിമുഹ് യുദ്ദീന്‍കുട്ടി സഖാഫിയുടെ മകള്‍ ഖദീജ നജ ( 13 ) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4.10 ഓടെയാണ് അപകടം. വീട്ടില്‍ ടൈല്‍സ്പണി നടന്നു വരികയായിരുന്നു. അബദ്ധത്തില്‍ വയറില്‍ ചവിട്ടിയാണ് ഷോക്കേറ്റത്. ജോലിക്കാര്‍ ജോലി കഴിഞ്ഞ് പോയശേഷം നജ ബാത്ത്‌റൂമില്‍ പോയപ്പോള്‍ അബദ്ധത്തില്‍ വൈദ്യുതി വയറില്‍ ചവിട്ടിപ്പോവുകയായിരുന്നു
ഉടന്‍തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഖബറടക്കം വ്യാഴം ഉച്ചയോടെ കരുവമ്പൊയില്‍ ചുള്ളിയാട് ജുമുഅമസ്ജിദ്ദ് ഖബര്‍സ്ഥാനില്‍. മാതാവ്:ഫാത്തിമ മടവൂര്‍ മുക്ക് , സഹോദരങ്ങള്‍ :ഉവൈസ് നൂറാനി (അജ്മാന്‍), ഹാഫിള് മാജിദ്, ഹന്ന ഫാത്തിമ.
<BR>
TAGS : ELECTROCUTED | SCHOOL GIRL | KOZHIKODE NEWS
SUMMARY : Schoolgirl dies of electric shock
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…
ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…