മേൽപ്പാലത്തിൽ നിന്ന് സ്‌കൂട്ടർ താഴേയ്ക്ക് പതിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വെൺപാലവട്ടത്ത് ഇന്നുച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോവളം വെള്ളാർ സ്വദേശി സിമിയാണ് (32) മരിച്ചത്.
കൊല്ലം മയ്യനാട് മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരുമ്പോഴാണ് അപകടം സംഭവിച്ചത്. സിമിയുടെ മൂന്ന് വയസുള്ള കുഞ്ഞും സഹോദരി സിനിയും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കോവളത്തേക്കുള്ള യാത്രയ്ക്കിടെ മേല്‍പ്പാലത്തില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ കൈവരിയില്‍ ഇടിച്ച് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വണ്ടിയുടെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സിമി. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനുശേഷം മാത്രമേ അപകടകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
<br>
TAGS : ACCIDENT | KERALA
SUMMARY : Scooter falls down from flyover and accident; A tragic end for the 32-year-old
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…