ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കദിരയ്യനപാളയ സ്വദേശി രത്തൻ കുമാർ (32) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഓൾഡ് മദ്രാസ് റോഡിലാണ് അപകടമുണ്ടായത്. ബിഡിഎ കോംപ്ലക്‌സിന് സമീപമുള്ള സർവീസ് റോഡിൽ ബിഎംടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.

വലതുവശത്ത് നിന്ന് ബസിനെ മറികടക്കാൻ ശ്രമിച്ച കുമാറിന്റെ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബിഎംടിസി ബസ് ഡ്രൈവറുടെ ഭാഗത്ത് തെറ്റുള്ളതായി വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഓൾഡ് മദ്രാസ് റോഡ് പോലീസ് കേസെടുത്തു.

TAGS: BENGALURU | ACCIDENT
SUMMARY: Scooty rider dies after coming under BMTC bus in Bengaluru

Savre Digital

Recent Posts

കേരളത്തിലെ ആദ്യ ബിജെപി മേയറായി വി വി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയറായി ബിജെപി നേതാവ് വി വി രാജേഷിനെ തിരഞ്ഞെടുത്തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രനായി…

38 minutes ago

കാസറഗോഡ് യുവാവിന് നാടൻ തോക്കിൽ നിന്ന് വെടിയേറ്റു

കാസറഗോഡ്: കാസറഗോഡ് ചിറ്റാരിക്കാലില്‍ യുവാവിന് വെടിയേറ്റു. ഭീമനടി ചെലാട് സ്വദേശിയായ സുജിത്തി(45) നാണ് പരുക്കേറ്റത്. നാടൻ തോക്കില്‍ നിന്നാണ് വെടിയേറ്റത്.…

1 hour ago

ക്രിസ്മസിന് ബെവ്‌കോയിൽ റെക്കോർഡ് വിൽപ്പന; വിറ്റത് 333 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോർഡ് വില്‍പ്പന. ക്രിസ്മസ് ദിവസം വിറ്റത് 333 കോടിയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാള്‍ 53 കോടി…

2 hours ago

പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണി

പത്തനംതിട്ട: പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണി. ഇമെയില്‍ മുഖേനയാണ് ബോംബ് ഭീഷണി വന്നത്. നടൻ വിജയിയുടെ ചെന്നൈയിലെ വീടിനും ബോംബ്…

3 hours ago

ശബരിമല സ്വര്‍ണക്കൊള്ള: ഡി. മണിയെ ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി. മണിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കേസന്വേഷണത്തിനിടെ ഡി.മണി ശബരിമല‍യിലെ പഞ്ചലോഹവിഗ്രഹങ്ങള്‍ വാങ്ങിയതായി…

4 hours ago

പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു

കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഈ 21കാരി. രാജ്യത്തെ…

5 hours ago