ബെംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ സ്കൈഡെക്ക് നിർമാണത്തിന് സ്ഥലം അന്തിമമാക്കിയതായി ബിബിഎംപി അറിയിച്ചു. നൈസ് റോഡിനു സമീപമുള്ള ഹെമ്മിഗെപുരയിൽ സ്കൈഡെക്ക് നിർമ്മിക്കാനാണ് പദ്ധതി. ബെംഗളൂരു നഗരത്തിൻറെ 360 ഡിഗ്രി കാഴ്ചനൽകുന്ന സ്കൈഡെക് പദ്ധതിക്ക് ഈ വർഷം ഓഗസ്റ്റിലാണ് മന്ത്രിസഭാ അംഗീകാരം ലഭിച്ചിരുന്നത്.
ഒന്നിലധികം സ്ഥലങ്ങൾ വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. തീരുമാനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് എതിർപ്പുകളും നിർദ്ദേശങ്ങളും ബിബിഎംപി ഉടൻ ക്ഷണിക്കും. തുമകുരു, കനകപുര, മൈസൂരു, ഹൊസൂർ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള കണക്റ്റിവിറ്റിക്ക് വേണ്ടിയാണ് ഹെമ്മിഗെപുരയിലെ 25 ഏക്കർ സ്ഥലം പദ്ധതിക്കായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
73 മീറ്റർ ഉയരമുള്ള കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങ് ഉയരമുണ്ടാകും ബെംഗളൂരുവിലെ നിർമിതിക്ക്. ബെംഗളൂരുവിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന് കരുതപ്പെടുന്ന 160 മീറ്ററിലധികം ഉയരമുള്ള സിഎൻടിസി പ്രസിഡൻഷ്യൽ ടവറിനെക്കാൾ ഉയരത്തിലായിരിക്കും സ്കൈഡെക്ക്. വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കുന്ന സ്കൈഡെക്കിനെ മെട്രോ റെയിലുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഓസ്ട്രിയന്‍ കമ്പനിയായ കൂപ് ഹിമ്മല്‍ബോവയാണ് കെട്ടിടത്തിന് വേണ്ടി രൂപകൽപ്പന തയ്യാറാക്കിയത്.
TAGS: BENGALURU | SKYDECK
SUMMARY: Hemmigepura proposed for skydeck location, says BBMP
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി…
ചെന്നെെ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ…
തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…
ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്ത് എത്തിയ 6 അംഗ സംഘം മലയാളി വിദ്യാർഥികളെ ആക്രമിച്ചു കവർച്ച നടത്തി. കൊണനകുണ്ടയിൽ വെള്ളിയാഴ്ച അർധരാത്രിയിലാണ്…
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ചരക്കുകപ്പൽ പിടിച്ചെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ…
തിരുവനന്തപുരം: നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്ക് മര്‍ദനമേറ്റു. പോലീസ് മര്‍ദ്ദിച്ചതായി ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍…