ബെംഗളൂരു: 2015 ല്‍ മൂന്നാറില്‍ നടന്ന തോട്ടം തൊഴിലാളികളുടെ ‘പെമ്പിളൈ ഒരുമൈ’ സമരം പശ്ചാത്തലമാക്കി രാംദാസ് കടവല്ലൂര്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രം ‘മണ്ണ്’ Sprouts of Endurance’ ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിക്കുന്നു. നെക്കാബ് മാറ്റിനിയുടെ നേതൃത്വത്തില്‍ ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന് ഹാളില്‍ ഏപ്രില്‍ 26ന് വൈകിട്ട് നാലുമണിക്കാണ് പ്രദര്‍ശനം. എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സണ്ണി എം കപിക്കാട് ‘മണ്ണിന്റെ ഉടമസ്ഥാവകാശത്തില്‍ ജാതിയും ലിംഗവിവേചനവും’ എന്ന വിഷയത്തില്‍ സംസാരിക്കും. ചിത്രത്തിന്റെ സംവിധായകന് രാംദാസ് കടവല്ലൂര്‍ പ്രേക്ഷകരുമായി സംവദിക്കും.
തോട്ടം തൊഴിലാളികളുടെ ജീവിതത്തിന്റെ നേര്കാഴ്ചകള് രേഖപെടുത്തിയ മണ്ണ് യുഎസിലെ മെറിലാന്‍ഡില്‍ നടന്ന നേപ്പാള്‍-അമേരിക്ക രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രത്യേക ജൂറി പുരസ്കാരം നേടിയിരുന്നു. ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ നടത്തുന്ന SiGNS ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ഫെഡറേഷന് പുരസ്കാരവും ചിത്രം നേടിയിട്ടുണ്ട്, ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവം, നേപ്പാള്‍ കള്‍ച്ചറല്‍ ഫിലിം ഫെസ്റ്റിവല്‍, മാഡിസണ്‍ സൗത്ത് ഏഷ്യന്‍ കോണ്‍ഫറന്‍സ് തുടങ്ങിയ നിരവധി അന്താരാഷ്ട്ര മേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
<br>
TAGS : ART AND CULTURE | NECAB
SUMMARY : Screening of ‘Mannu’ documentary and lecture by Sunny M Kapikad on April 26
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…