ബെംഗളൂരു: ഇന്ത്യ – പാക് സംഘർഷസാധ്യത കണക്കിലെടുത്ത് മംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. യാത്രക്കാരുടെ നിരീക്ഷണം ശക്തമാക്കുകയും സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനകൾ (എൽപിഎസ് സി) ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ ആദ്യം സുരക്ഷാ ചെക്ക്‌പോസ്റ്റിൽ സിഐഎസ്എഫിന്റെ സ്റ്റാൻഡേർഡ് പരിശോധനകൾക്ക് വിധേയരാകും. ബോർഡിംഗ് എയ്‌റോബ്രിഡ്ജ് അല്ലെങ്കിൽ ഷട്ടിൽ ബസ് വഴി വിമാനത്തിൽ കയറുന്നതിന് മുമ്പ്, ഗേറ്റിൽ എയർലൈൻ സ്റ്റാഫിന്റെ പരിശോധനയ്ക്ക് വിധേയരാകും.
ടെർമിനലിലേക്കുള്ള സന്ദർശകരുടെ അനാവശ്യ പ്രവേശനവും നിയന്ത്രിച്ചിട്ടുണ്ടെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കി. സന്ദർശകർക്ക് എക്‌സിറ്റ്, എൻട്രി ഗേറ്റുകൾ വരെ യാത്രക്കാർക്കൊപ്പം പ്രവേശിക്കാം. യാത്രക്കാർ അതാത് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്ത പുറപ്പെടലിന് വളരെ മുമ്പേ എത്തിച്ചേരണമെന്നും വിപുലമായ സുരക്ഷാ പരിശോധനകൾ നടത്തണമെന്നും വിമാനത്താവളവുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും സഹകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.
TAGS: KARNATAKA | SECURITY | MANGALORE AIRPORT
SUMMARY: Mangaluru airport heightens security measures
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്‍റെ സസ്പെൻഷൻ നീട്ടി.…
ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…
ന്യൂഡൽഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി ആണെന്ന്…