ബെംഗളൂരു: ഇന്ധനവില വർധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ മുതിർന്ന ബിജെപി നേതാവും മുൻ എംഎൽസിയുമായ എം.ബി. ഭാനുപ്രകാശ് (69) കുഴഞ്ഞുവീണു മരിച്ചു. ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഭാനുപ്രകാശ് കുഴഞ്ഞുവീഴുകയായിരുന്നു.
ശിവമോഗയിലെ സീനപ്പ സെട്ടി സർക്കിളിലായിരുന്നു സംഭവം. പ്രതിഷേധത്തിനിടെ കാറിലേക്ക് കയറുമ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭാനുപ്രകാശ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാനുപ്രകാശിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലുണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര പറഞ്ഞു. ഭാനുപ്രകാശ്, പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റായും ജില്ലാ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാർ പെട്രോളിയം ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി പരിഷ്കരിച്ചതോടെയാണ് ഇന്ധനവിലയിൽ വർധനവ് ഉണ്ടായത്. പെട്രോളിന് ഏർപ്പെടുത്തിയിരുന്ന നികുതി 29.84 ശതമാനത്തിലേക്കും ഡീസലിനുള്ള നികുതി 18.44 ശതമാനത്തിലേക്കുമാണ് ഉയർന്നത്. ഇതോടെ പെട്രോൾ ലിറ്ററിന് മൂന്ന് രൂപ കൂടി 102.84 രൂപയാകുകയും ഡീസൽ ലിറ്ററിന് 3.02 രൂപ കൂടി 88.95 രൂപയാകുകയും ചെയ്തു.
TAGS: KARNATAKA| BJP| DEATH
SUMMARY: BJP Former mlc dies by heart attack during protest against fuel price hike
കൽപ്പറ്റ: വയനാട് വണ്ടിക്കടവിൽ വയോധികനെ കൊലപ്പെടുത്തിയ നരഭോജി കടുവ വനംവകുപ്പിന്റെ കൂട്ടിലായി. ദേവർഗദ്ദ ചെത്തിമറ്റം ഉന്നതിയിലെ കാട്ടുനായ്ക്ക ഉന്നതിയിലെ കൂമനെ…
തൃശ്ശൂർ: ചൊവ്വൂരിൽ അച്ഛനോടൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന ആറുവയസ്സുകാരൻ കാറിടിച്ച് മരിച്ചു. പെരുവനം സംസ്കൃത സ്കൂളിന് സമീപം താമസിക്കുന്ന ചക്കാലക്കൽ അരുൺ…
ബെംഗളൂരു: ബംഗ്ലദേശ് സ്വദേശിയായ യുവാവിന് വ്യാജ ഇന്ത്യൻ പാസ്പോർട്ട് നേടാൻ സഹായിച്ച പോലീസ് കോൺസ്റ്റബിൾ അറസ്റ്റിലായി. ദക്ഷിണ കന്നഡ ജില്ലയിലെ…
ബെംഗളൂരു: മൈസൂരു കൊട്ടാരത്തിന് സമീപം ബലൂൺ വിൽപ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാള് മരിച്ചു. 42 കാരനായ…
ബെംഗളൂരു: ചിത്രദുർഗ ഹിരിയൂർ ജവനഗൊണ്ടനഹള്ളി ദേശീയപാത 48 ൽ യിൽ വ്യാഴാഴ്ച പുലർച്ചെ കണ്ടെയ്നർ ട്രക്ക് സ്ലീപ്പർ ബസിൽ ഇടിച്ച്…
കണ്ണൂർ: കണ്ണൂരിൽ റീൽസ് ചിത്രീകരിക്കുന്നതിനായി വിദ്യാർഥികൾ ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ചു. തലശേരിക്കടുത്ത കുയ്യാലിയിൽ വ്യാഴം പുലർച്ചെ 2.10ന് തലശ്ശേരിക്കും മാഹിക്കും…