കോഴിക്കോട്: കോഴിക്കോട് കോവൂർ എംഎൽഎ റോഡിൽ അഴുക്കുചാലിൽ വീണ് ഒരാളെ കാണാതായ സംഭവത്തിൽ തിരച്ചിൽ ഇന്ന് പുനരാരംഭിച്ചു. കോവൂർ സ്വദേശി ശശിയെയാണ് (56) കാണാതായത്. ഞായറാഴ്ച രാത്രി പെയ്ത മഴയെതുടർന്നാണ് സംഭവം.
എംഎൽഎ റോഡിലെ ബസ് സ്‌റ്റോപ്പിൽ ഇരിക്കുകയായിരുന്നു ശശി. ഇതിനിടെ ഇയാൾ ഓടയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇവരാണ് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിച്ചത്. ഒരു കിലോമീറ്റർ ദൂരം ഓടയിലൂടെ നടന്ന് ഫയർഫോഴ്‌സ് അംഗങ്ങൾ പരിശോധന നടത്തിയിരുന്നു. ശക്തമായ ഒഴുക്കാണ് ഓടയിൽ അനുഭവപ്പെട്ടിരുന്നത്. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ പുലർച്ചെ ഒന്നര വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
ശക്തമായ മഴയിൽ ഓട നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയായിരുന്നു. കൂടാതെ ഓടക്ക് മൂടി ഉണ്ടായിരുന്നില്ല. ഓടയുടെ കൈവരികളിൽ ഉൾപ്പെടെ തിരച്ചിൽ നടത്തുന്നുണ്ട്. ഇടിമിന്നലോട് കൂടിയ മഴയായിരുന്നുവെന്നും ഓട നിറഞ്ഞ് ഒഴുകുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. നിലവിൽ ഓടയിലെ വെള്ളം കുറഞ്ഞിട്ടുണ്ട്.
TAGS: KERALA | MISSING
SUMMARY: Rescue operation underway for missing man in drainage
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…