ബെംഗളൂരു: നഗരത്തിലെ കൊടിഗേഹള്ളിയിൽ തെരുവ്നായ് ആക്രമണത്തിൽ വയോധികൻ മരിച്ചു. സീതപ്പയെ (68) ആണ് തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ 3 മണിയോടെ 8 തെരുവ് നായകളുടെ സംഘം സീതപ്പയെ ആക്രമിച്ചു കൊലപ്പെടുത്തിയതാകാമെന്നാണ് സംശയം. രാത്രി ഉറക്കം വരാത്ത സീതപ്പ നടക്കാനിറങ്ങുകയായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കുന്നു. സീതപ്പയുടെയും നായ്ക്കളുടെയും ശബ്ദം കേട്ടാണ് കുടുംബാംഗങ്ങൾ വീടിനു പുറത്തിറങ്ങിയത്. നായ്ക്കളെ ഓടിച്ചതിനു പിന്നാലെ ഇവർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്ഷീരകർഷകനായ സീതപ്പ വീടുകളിൽ പാൽ വിൽപന നടത്തിയാണ് ജീവിച്ചിരുന്നത്.
എന്നാൽ സിസിടിവി ക്യാമറകൾ ഇല്ലാത്ത സ്ഥലത്താണ് സംഭവം നടന്നതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ അന്തിമ നിഗമനത്തിൽ എത്തിച്ചേരാനാകൂവെന്നും ബിബിഎംപി അറിയിച്ചു. പ്രദേശത്ത് 16 നായകളെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവ നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. പ്രദേശത്ത് തെരുവ് നായ് ആക്രമണം പതിവാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
SUMMARY: Senior citizen was killed in a stray dog attack in Bengaluru.
കൊച്ചി: ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. പോരായ്മകൾ പരിഹരിക്കാൻ…
ഹൈദരാബാദ്: ഐഎസ്ആർഒയും നാസയും കൈകോർത്ത റഡാർ ഇമേജിങ് സ്റ്റാറ്റലൈറ്റ് നൈസാറിന്റെ (NISAR) വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ…
തിരുപ്പതി: കുട്ടികളില്ലാത്ത ദമ്പതിമാർ തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിന് സ്വന്തം വീട് ദാനം ചെയ്തു. ഹൈദരാബാദിലെ വസന്തപുരി കോളനിയിലെ കനക…
ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റേണ്ട മരങ്ങളുടെ എണ്ണം പതിനൊന്നായിരത്തിൽ നിന്ന് 6000 ആക്കി…
വാഷിങ്ടൺ: യു.എസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം.…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ബിജെപി ക്രമക്കേട് നടന്നെന്ന ആരോപണത്തിനു പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ്. ഓഗസ്റ്റ്…