KARNATAKA

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷാമനൂർ ശിവശങ്കരപ്പ അന്തരിച്ചു

ബെംഗളൂരു: രാജ്യത്തെ ഏറ്റവും മുതിർന്ന എംഎല്‍എയും കോൺഗ്രസ് നേതാവുമായ ഷാമനൂർ ശിവശങ്കരപ്പ(94) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

അഖില ഭാരത വീരശൈവ-ലിംഗായത്ത് മഹാസഭയുടെ ദേശീയ പ്രസിഡണ്ടായ ഷാമനൂർ ശിവശങ്കരപ്പ ആറു തവണ ദാവണഗെരെ സൗത്ത് മണ്ഡലത്തില്‍ നിന്നും എംഎൽഎ ആയിട്ടുണ്ട്‌. 1969-ൽ മുനിസിപ്പൽ കൗൺസിലറായിട്ടായിരുന്നു രാഷ്ട്രീയത്തിൽ തുടക്കം.1994-ൽ അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അന്ന് അദ്ദേഹത്തിന് 63 വയസ്സായിരുന്നു. എംഎൽഎയായും എംപിയായും തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പ്രായമാകുന്തോറും രാഷ്ട്രീയത്തിൽ ഉയർന്നുവന്നു. ലോക്‌സഭാംഗമായും കർണാടക കൃഷിമന്ത്രിയായും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ട്രഷറര്‍ ആയും പ്രവർത്തിച്ചിട്ടുണ്ട്. ബാപ്പുജി വിദ്യാഭ്യാസ ഗ്രൂപ്പിന്റെയും ഡിസ്റ്റിലറീസ്, പഞ്ചസാര വ്യവസായരംഗത്ത് പ്രവർത്തിക്കുന്ന ഷാമനൂർ ഗ്രൂപ്പിന്റെയും ചെയർമാനാണ്. കർണാടക പ്രീമിയം ലീഗിലെ ഷാമനൂർ ദാവണഗരെ ഡയമണ്ട്‌സ് ടീമിന്റെ ഉടമയുമായിരുന്നു.

പരേതയായ പാർവതാമ്മയാണ് ഭാര്യ. കർണാടക ഖനി-ഹോർട്ടികൾച്ചറൽ മന്ത്രി എസ്.എസ്. മല്ലികാർജുൻ ഉൾപ്പെടെ മൂന്ന് ആൺമക്കളും നാല് പെൺമക്കളുമുണ്ട്.
SUMMARY: Senior Congress leader Shamanur Sivashankarappa passes away

NEWS DESK

Recent Posts

ബലാത്സംഗക്കേസ്: ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ രാഹുലിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച്‌ കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…

1 minute ago

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച്‌ 12,350 രൂപയായി. പവന്‍ വില…

48 minutes ago

നടി ആക്രമിക്കപ്പെട്ട കേസ്; വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് നടൻ ദിലീപ് പിൻമാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള…

2 hours ago

മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ…

2 hours ago

മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരുക്ക്

ആലുവ: മുട്ടത്ത് മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ബിലാല്‍ (20) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന…

2 hours ago

രാഹുൽ മാങ്കൂട്ടത്തിലിന് നിർണായകം; രണ്ടു ബലാത്സംഗ കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും

കൊച്ചി: ബലാത്സംഗക്കേസുകളില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും.…

3 hours ago