Categories: KARNATAKATOP NEWS

കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു

ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. ഹാസൻ ആളൂർ താലൂക്കിലെ അടിബൈലു ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായ പുട്ടയ്യയാണ് (78) മരിച്ചത്. ബുധനാഴ്ച രാവിലെ മറ്റ്‌ തൊഴിലാളികൾ എസ്റ്റേറ്റിലെ കാപ്പിച്ചെടികൾക്കടിയിൽ നിന്നാണ് പുട്ടയ്യയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

ആനയുടെ ആക്രമണത്തിലാണ് പുട്ടയ്യ മരിച്ചതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ജോലിക്ക് പോയ പുട്ടയ്യ രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താതായപ്പോൾ, കുടുംബാംഗങ്ങൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് അന്വേഷിച്ചിരുന്നു. ബുധനാഴ്ച രാവിലെ ഇവർ പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതിനിടെയാണ് എസ്റ്റേറ്റിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.

ഹാസൻ കോൺഗ്രസ് ലോക്‌സഭാംഗം ശ്രേയസ് എം പട്ടേലും സകലേഷ്പുർ ബിജെപി എംഎൽഎ സിമന്റ് മഞ്ജുവും (മഞ്ജുനാഥ്) മരിച്ചയാളുടെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപയുടെ ചെക്കും കൈമാറി.

TAGS: KARNATAKA | DEATH
SUMMARY: Tusker crushes 78-year-old man to death in Hassan village

Savre Digital

Recent Posts

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ നാലാം ദിവസവും വില ലക്ഷത്തിന് മുകളില്‍ തുടരുകയാണ്. പവന് 880 രൂപ ഉയർന്ന്…

45 minutes ago

‘തൃക്കാക്കരയിലും കെപിസിസി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു’; സണ്ണി ജോസഫിന് പരാതി നല്‍കി ഉമ തോമസ്

കൊച്ചി: എറണാകുളം ഡിസിസിയില്‍ പൊട്ടിത്തെറി തുടരുന്നു. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എംഎല്‍എ രംഗത്തെത്തുകയായിരുന്നു.…

2 hours ago

ജില്ലാ സെക്രട്ടറി ആക്കിയില്ല; വിജയ്‌യുടെ കാര്‍ തടഞ്ഞ ടിവികെ വനിതാ നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ പാർട്ടിയായ ടിവികെ‌യില്‍ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…

3 hours ago

നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സ് പത്താം വാർഷികാഘോഷം തിങ്കളാഴ്ച

ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…

3 hours ago

ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ; മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും

പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട്…

4 hours ago

ശ്രീനാരായണ സമിതിയില്‍ ചതയപൂജ

ബെംഗളൂരു: ശ്രീനാരായണ സമിതിയില്‍ അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടത്തി. ഗുരുദേവ കൃതികളുടെ പാരായവും ഉണ്ടായിരുന്നു. സമിതി പൂജാരി ആധിഷ് ശാന്തി…

4 hours ago