Categories: KARNATAKATOP NEWS

ഉത്തര കന്നഡയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ബെംഗളൂരു: ഉത്തര കന്നഡയിലെ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 11 ആയി ഉയർന്നു. യല്ലപുരയിലെ അറബൈൽ ഘട്ട് പെട്രോൾ പമ്പിന് സമീപം ബുധനാഴ്‌ച പുലർച്ചെയാണ് അപകടമുണ്ടായത്. ഉത്തര കന്നഡ ജില്ലയിലെ കുംത മാർക്കറ്റിലേക്ക് പച്ചക്കറികളും പഴങ്ങളുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

40ലധികം തൊഴിലാളികളാണ് ലോറിയിലുണ്ടായിരുന്നത്. ഒമ്പത് പേർ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ 14 പേർ നിലവിൽ ചികിത്സയിലാണ്. ഇതിൽ പലരുടെയും പരുക്കുകള്‍ ഗുരുതരമാണ്.

മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ യല്ലപുര ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ മൂന്ന് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് സൗജന്യ ചികിത്സയ്ക്കുള്ള ക്രമീകരണങ്ങളും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പുറമെ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) രണ്ട് ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

TAGS: KARNATAKA | ACCIDENT
SUMMARY: One more dies in Uttara kannada truck accident

Savre Digital

Recent Posts

വിരമിച്ച ശേഷവും നക്ഷത്ര ചിഹ്നം വച്ച കാറില്‍ യാത്ര; ടോമിന്‍ ജെ. തച്ചങ്കരിക്ക് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്

കോട്ടയം: ഔദ്യോഗിക പദവി വിരമിച്ചിട്ടും തന്റെ വാഹനത്തില്‍ മൂന്ന് നക്ഷത്രങ്ങള്‍ ഉള്‍പ്പെട്ട ഔദ്യോഗിക ചിഹ്നം അനധികൃതമായി പ്രദർശിപ്പിച്ച ടോമിൻ ജെ.…

3 minutes ago

അധ്യായം 9 📖 ഗ്രാമീണ വിശുദ്ധി

 ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   കൃഷി ഉപജീവനമാക്കിയ സാധാരണക്കാരായിരുന്നു എന്റെ…

1 hour ago

നെടുംകണ്ടം ഇരട്ടക്കൊലപാതകം; പ്രതി സജി അമ്മയേയും സഹോദരനെയും കൊന്നത് അതിക്രൂരമായി

നെടുംകണ്ടം: ഇടുക്കി നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതക കേസില്‍ പ്രതി സജി തന്റെ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് അതിക്രൂരമായ രീതിയില്‍. അമ്മ മേരിക്കുട്ടിയേയും…

1 hour ago

ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരേ തെളിവുണ്ടെന്ന് അന്വേഷണ സംഘം

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്‌ഐടി. കുറ്റപത്രം ഉടൻ സമർ‌പ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.…

2 hours ago

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. 22 കാരറ്റ് സ്വ‌ർണത്തിന് ഗ്രാമിന് 40 രൂപ കൂടി 13,875…

3 hours ago

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

കൊച്ചി: മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി. കടവന്ത്ര പോലീസ്…

4 hours ago