ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ സർവീസ് റോഡ് നിർമിക്കാൻ പദ്ധതിയുമായി ദേശീയ പാത വികസന അതോറിറ്റി (എൻഎച്ച്എഐ). എക്സ്പ്രസ് വേയിലേക്ക് സുഗമമായി വാഹനങ്ങൾക്ക് പ്രവേശിക്കുന്നതിനോ പുറത്തുകടക്കുന്നതിനോ വേണ്ടിയാണിത്. എക്സ്പ്രസ് വേയിൽ കാൽനടയാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹാരിക്കാനും ഇതുവഴി സാധിക്കും.
119 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്പ്രസ് വേ ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനും, യാത്രാസമയം കുറയ്ക്കുന്നതിനുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ, സമ്പൂർണ സർവീസ് റോഡില്ലാത്തത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നിലവിൽ, ബിഡദി, ചന്നപട്ടണ, മദ്ദൂർ തുടങ്ങിയ പട്ടണങ്ങളിൽ നിന്ന് പാതയിലേക്ക് പ്രവേശിക്കുന്നതിനോ പുറത്തേക്ക് കടക്കുന്നതിനോ വാഹനങ്ങൾ ദീർഘദൂരം സഞ്ചരിക്കണം.
പുതിയ പദ്ധതി പ്രകാരം, എക്‌സ്പ്രസ് വേയിൽ സമ്പൂർണ സർവീസ് റോഡ് നിർമ്മിക്കാനാണ് എൻഎച്ച്എഐ ലക്ഷ്യമിടുന്നത്. കൂടാതെ അടിപ്പാതകളും മേൽപ്പാലങ്ങളും പോലുള്ള സൗകര്യങ്ങൾക്കായി സ്ഥലങ്ങൾ കണ്ടെത്തുന്നതിന് സർവേകൾ ഇതിനകം നടത്തിക്കഴിഞ്ഞുവെന്നും എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനായുള്ള ടെൻഡറുകൾ ഇതിനകം നൽകിയിട്ടുണ്ടെന്നും നടപടികൾ പൂർത്തിയായാൽ നിർമാണം ആരംഭിക്കുമെന്നും എൻഎച്ച്എഐ അധികൃതർ അറിയിച്ചു.
TAGS: BENGALURU | EXPRESSWAY
SUMMARY: New Service Road to be constructed in expressway
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…