ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ സർവീസ് റോഡ് നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ സർവീസ് റോഡ് നിർമിക്കാൻ പദ്ധതിയുമായി ദേശീയ പാത വികസന അതോറിറ്റി (എൻഎച്ച്എഐ). എക്സ്പ്രസ് വേയിലേക്ക് സുഗമമായി വാഹനങ്ങൾക്ക് പ്രവേശിക്കുന്നതിനോ പുറത്തുകടക്കുന്നതിനോ വേണ്ടിയാണിത്. എക്സ്പ്രസ് വേയിൽ കാൽനടയാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹാരിക്കാനും ഇതുവഴി സാധിക്കും.

119 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്പ്രസ് വേ ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനും, യാത്രാസമയം കുറയ്ക്കുന്നതിനുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ, സമ്പൂർണ സർവീസ് റോഡില്ലാത്തത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നിലവിൽ, ബിഡദി, ചന്നപട്ടണ, മദ്ദൂർ തുടങ്ങിയ പട്ടണങ്ങളിൽ നിന്ന് പാതയിലേക്ക് പ്രവേശിക്കുന്നതിനോ പുറത്തേക്ക് കടക്കുന്നതിനോ വാഹനങ്ങൾ ദീർഘദൂരം സഞ്ചരിക്കണം.

പുതിയ പദ്ധതി പ്രകാരം, എക്‌സ്പ്രസ് വേയിൽ സമ്പൂർണ സർവീസ് റോഡ് നിർമ്മിക്കാനാണ് എൻഎച്ച്എഐ ലക്ഷ്യമിടുന്നത്. കൂടാതെ അടിപ്പാതകളും മേൽപ്പാലങ്ങളും പോലുള്ള സൗകര്യങ്ങൾക്കായി സ്ഥലങ്ങൾ കണ്ടെത്തുന്നതിന് സർവേകൾ ഇതിനകം നടത്തിക്കഴിഞ്ഞുവെന്നും എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനായുള്ള ടെൻഡറുകൾ ഇതിനകം നൽകിയിട്ടുണ്ടെന്നും നടപടികൾ പൂർത്തിയായാൽ നിർമാണം ആരംഭിക്കുമെന്നും എൻഎച്ച്എഐ അധികൃതർ അറിയിച്ചു.

TAGS: BENGALURU | EXPRESSWAY
SUMMARY: New Service Road to be constructed in expressway

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിലമ്പൂരില്‍ കാട്ടാന ആക്രമണം; വീടിന്റെ ഗെയ്റ്റും മതിലും തകര്‍ത്തു

മലപ്പുറം: നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വൻ നാശനഷ്ടം. നിലമ്പൂർ പെരുമ്പത്തൂർ ആലോടിയില്‍...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ തോനയ്ക്കാട് കൊല്ലംപറമ്പിൽ ചാമത്തുണ്ടത്തിൽ പരേതനായ സി ടി ജേക്കബിന്റെ...

കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ പ്ലാറ്റ്ഫോമിലേക്കു തകര്‍ന്നുവീണു

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്ന് വീണു. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ്...

ആര്‍. സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ഇടക്കാല ജാമ്യം അനുവദിച്ച്‌ കോടതി

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരം വാഴോട്ടുകോണം കൗണ്‍സിലർ ആർ. സുഗതന്...

ഡല്‍ഹിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിനിയെ കണ്ടെത്തി

ഡല്‍ഹി: ഡല്‍ഹിയില്‍ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി. ജാമിഅ മില്ലിയ്യ സർവകലാശാലയിലെ...

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ്...

വയനാട് മണ്ണിടിച്ചില്‍ ദുരന്തം; രണ്ട് മൃതദേഹം കൂടി കണ്ടെത്തി, മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു

കല്‍പ്പറ്റ: വയനാട് കള്ളാടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അ‌ഞ്ചായി. ഇന്ന് പുലർച്ചെ...

താമരശ്ശേരി ചുരത്തില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു....

Related Articles

Popular Categories