LATEST NEWS

മഞ്ഞുമ്മല്‍ ബോയ്സിന് തിരിച്ചടി: കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ഡല്‍ഹി: ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. നിർമാതാക്കളില്‍ ഒരാളായ ബാബു ഷാഹിർ ആണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. തട്ടിപ്പ് നടന്നോയെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവൂവെന്ന് കോടതി നിരീക്ഷിച്ചു. ഈ ഘട്ടത്തില്‍ എഫ്‌ഐആർ റദ്ദാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണം നടന്നുവരികയാണെന്ന് കേസിലെ പരാതിക്കാരന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ കേസ് റദ്ദാക്കരുതെന്നും അവർ വാദിച്ചു. ജസ്റ്റിസ് കെ വി വിശ്വനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസില്‍ പ്രതികളായ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിർമാതാക്കളുടെ ആവശ്യം തള്ളിയത്.

ലാഭവിഹിതത്തില്‍ 40 ശതമാനം നല്‍കാമെന്ന് പറഞ്ഞ് തന്റെ പക്കലില്‍നിന്ന് 7 കോടി രൂപ തട്ടിയെന്നാണ് സിറാജ് ഹമീദിന്റെ പരാതി. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോണി ആന്റണി എന്നിവർക്കെതിരേയാണ് കേസ്. നടൻ സൗബിൻ ഷാഹിറിന്റെ പിതാവാണ് ഹർജിക്കാരനായ ബാബു ഷാഹിർ.

SUMMARY: Setback for Manjummal Boys: Supreme Court rejects plea to quash case

NEWS BUREAU

Recent Posts

തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്

ബെംഗളൂരു: തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് റെയ്ഡ്. ആറുവര്‍ഷം മുമ്പ് നടന്ന നാലര കോടിയുടെ ബിറ്റ്കോയിന്‍…

57 minutes ago

രാജസ്ഥാനില്‍ നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയില്‍ തീപ്പിടിത്തം

ജയ്പുർ: ഉദ്ഘാടനം ചെയ്യാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജസ്ഥാനിലെ റിഫൈനറിയില്‍ തീപിടിത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന…

1 hour ago

നവവധു സ്വന്തം വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

കൊച്ചി: വിഷു ആഘോഷിക്കാന്‍ സ്വന്തം വീട്ടിലെത്തിയ നവവധു ജീവനൊടുക്കിയ നിലയില്‍. ആലുവ കീഴ്മാട് മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിന് സമീപം ഇഞ്ചിക്കപ്പറമ്പില്‍…

2 hours ago

ജപ്പാനില്‍ വന്‍ ഭൂചലനം; 7.4 തീവ്രത, പിന്നാലെ സുനാമിത്തിര, കനത്ത ജാ​ഗ്രത

ടോക്കിയോ: ജപ്പാന്റെ വടക്കൻ തീരത്ത് ശക്തമായ ഭൂചലനം. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4:53 ഓടെയാണ് വടക്കൻ ജപ്പാനിലെ സാൻറിക്…

2 hours ago

ഛത്തീസ്ഗഡില്‍ സ്വകാര്യ വിമാനം മരക്കൊമ്പില്‍ ഇടിച്ച്‌ തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ജാഷ്പുർ ജില്ലയില്‍ സ്വകാര്യ ചാർട്ടേഡ് വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. നാരായണ്‍പുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള…

2 hours ago

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പി.വി. അൻവര്‍

മലപ്പുറം: പി.വി.അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചെന്ന് വാര്‍ത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു. മെയ് 15നുള്ളിൽ…

3 hours ago