കൊച്ചി: കേരള സർവകലാശാല റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലർക്ക് തിരിച്ചടി. റജിസ്ട്രാറായി ഡോ.കെ എസ് അനിൽകുമാറിന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിൻഡിക്കറ്റ് യോഗം തന്റെ സസ്പെൻഷൻ നടപടി റദ്ദാക്കിയതിനാൽ ഹർജി പിൻവലിക്കുന്നുവെന്ന് അനിൽകുമാർ കോടതിയെ അറിയിച്ചു. തുടർന്ന് ഹർജി പിൻവലിക്കാൻ കോടതി അനുമതി നൽകി.
ജസ്റ്റിസ് ദിനേശ് കുമാർ സിംഗ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്‍റേതാണ് നടപടി. സസ്പെൻഷൻ പിൻവലിച്ച സാഹചര്യത്തിൽ ഹർജിക്ക് നിലനിൽപ്പില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ റജിസ്ട്രാറായി ഡോ.മിനി കാപ്പന് വി സി ചുമതല നൽകിയ താൽകാലിക വി സി സിസ തോമസിന്റെ നടപടിയും അസാധുവാകും. സസ്പെൻഷൻ നടപടി റദ്ദാക്കിയ സിൻഡിക്കറ്റ് തീരുമാനത്തിൽ വി സിക്ക് അതൃപ്തി ഉണ്ടെങ്കിൽ ചാൻസലറായ ഗവർണറെ സമീപിക്കാമെന്ന് കോടതി പറഞ്ഞു.
SUMMARY: Setback for VC.High Court allows Dr. K. S. Anilkumar to continue as Registrar
ന്യൂഡല്‍ഹി: രാജ്യത്ത് ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം…
കൊച്ചി: കൊച്ചി കോര്‍പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 21 കര്‍മ്മ പദ്ധതികളുമായി മേയര്‍ വി കെ മിനിമോള്‍. കോര്‍പറേഷന്‍ ഭരണം…
ഇടുക്കി: മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്ക്കൂളുകൾക്ക് ജില്ല കളക്ടർ നാളെ (14 ജനുവരി) പ്രദേശിക അവധി പ്രഖ്യാപിച്ചു.…
ബെംഗളൂരു: കേരള അത്‌ലറ്റ് ഫിസിക് അലയൻസ് (കെഎപിഎ) കോഴിക്കോട് സംഘടിപ്പിച്ച അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കിഡ്സ് ഫിറ്റ്നസ്സ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും. നഗരത്തിലെ…
ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ്…