തെലങ്കാനയില്‍ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. മുളുഗു ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രധാന മാവോയിസ്റ്റ് നേതാവായ പാപ്പണ്ണ എന്ന ബദ്രുവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. എടൂർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുളുഗു എസ് പി ശബരീഷ് പറഞ്ഞു.
പ്രദേശത്ത് നിന്ന് വൻ ആയുധ ശേഖരണം കണ്ടെടുത്തതായി പോലീസ് അറിയിച്ചു. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ പത്ത് മാവോയിസ്റ്റുകളെ വധിച്ചതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്. ഭണ്ഡർപദറിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന പത്ത് മാവോയിസ്റ്റുകളെ വധിച്ചത്.
ഇവരില്‍ നിന്ന് എ.കെ 47 റൈഫിള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ സൈന്യം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു ഈ സംഭവം നടന്നത്. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചിരുന്നു.
TAGS : MAOIST | THELUNKANA
SUMMARY : Seven Maoists killed in Telangana
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന് ബാലന് ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…
പാരീസ്: ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്കാരമായ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കി പിഎസ്ജി താരം ഒസ്മാൻ ഡെംബെലെ.…