ഒരു കുടുംബത്തിലെ ഏഴുപേരെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയില്‍ പഞ്ച്കുല ജില്ലയിലെ സെക്ടർ 27 ലാണ് സംഭവം. കൂട്ട ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. ഡെറാഡൂണ്‍ സ്വദേശികളായ പ്രവീണ്‍ മിത്തലും കുടുംബവുമാണ് മരിച്ചത്. പോലീസ് പറയുന്നത് അനുസരിച്ച് ആത്മീയ സംഗമത്തില്‍ പങ്കെടുക്കാനാണ് കുടുബം ഹരിയാനയില്‍ എത്തിയത്.
മടക്കയാത്രയ്‌ക്കിടെ കുടുംബം കാറില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. റോഡില്‍ മഹാരാഷ്‌ട്ര നമ്പർ പ്ലേറ്റുള്ള കാർ പാർക്ക് ചെയ്തത് കണ്ട് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് അബോധാവസ്ഥയില്‍ ഏഴുപേരെ കണ്ടെത്തിയത്. ഉടൻ തന്നെ കാറിന്റെ ഗ്ലാസ് തകർത്ത് എലലാവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പ്രവീണ്‍ മിത്തല്‍ (42), ഭാര്യ, വൃദ്ധരായ മാതാപിതാക്കള്‍, മൂന്ന് കുട്ടികള്‍ എന്നിവരാണ് മരിച്ചത്. കുടുംബത്തിന് വൻ കടബാധ്യതയുണ്ടെന്നാണ് വിവരം. മൃതദേഹങ്ങള്‍ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
TAGS : CRIME
SUMMARY : Seven members of a family found dead in a car
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…