LATEST NEWS

വീടുപണിക്കു വേണ്ടി സൂക്ഷിച്ച ജനല്‍ പാളി ദേഹത്തേക്ക് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: അടൂരില്‍ വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കല്‍ വെസ്റ്റ് ചരുവിള പുത്തൻവീട്ടില്‍ തനൂജ് കുമാറിന്‍റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ് ആണ് മരിച്ചത്. ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു.

വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ കട്ടളയാണ് അബദ്ധത്തില്‍ ദ്രുപതിന്‍റെ ശരീരത്തിലേയ്ക്ക് വീണത്. തലയ്ക്കാണ് പരുക്കേറ്റത്. ഉടൻ അടൂരിലെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും മരിച്ചു. കോന്നി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരത്തോടെ മൃതദേഹം വീട്ടില്‍ എത്തിച്ചു. അടൂർ ഹോളി ഏഞ്ചല്‍സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അദ്വൈതാണ് സഹോദരൻ. ദ്രുപതിന്‍റെ സംസ്കാര ചടങ്ങുകള്‍ തിങ്കളാഴ്ച നടക്കും.

SUMMARY: Seven-year-old dies after window pane saved for house construction falls on him

NEWS BUREAU

Recent Posts

മാലിന്യമല ഇടിഞ്ഞു: ഫിലിപ്പീൻസിൽ 11 മരണം, 20 പേരെ കാണാതായി

ഫിലീപ്പീൻസിൽ മാലിന്യ സംസ്കരണത്തിനീയി കൂട്ടിയിട്ട മാലിന്യം ഇടിഞ്ഞുണ്ടായ അപകടത്തിൽ 11പേർ മരിച്ചു. മാലിന്യക്കൂമ്പാരത്തിനടയിൽ 20 പേരെ കാണാതാകുകയും ചെയ്തു. ഇവരെ…

58 minutes ago

“അവനൊപ്പം”; രാഹുലിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പരസ്യ പിന്തുണയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി…

1 hour ago

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി എഎസ്‌ഐ മരിച്ചു

ബെംഗളൂരു: വീട്ടിൽ കരിയിലകൾ കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ മംഗളൂരു പാണ്ഡേശ്വരം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ചികിത്സക്കിടെ മരിച്ചു. കാസറഗോഡ്…

2 hours ago

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ച്‌ 1,04,520 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന്…

2 hours ago

പ്രധാനമന്ത്രിക്ക് ഇനി പുതിയ ഓഫീസ്; സേവാതീര്‍ഥിലേക്ക് മാറ്റം ഉടന്‍

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ഉള്‍പ്പെടുന്ന പുതിയ കെട്ടിട സമുച്ചയത്തിന്‍റെ നിര്‍മാണം അന്തിമഘട്ടത്തില്‍.…

3 hours ago

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; മരണം 648 ആയി

ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 600 കടന്നു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍…

4 hours ago