മൂടൽമഞ്ഞ്; ബെംഗളൂരുവിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കനത്ത മൂടൽ മഞ്ഞുണ്ടായതിനെ തുടർന്ന് നഗരത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഞായറാഴ്ച പുലർച്ചെ 5.08നും 7.25നുമിടയിലാണ് മൂടൽമഞ്ഞ് അനുഭവപ്പെട്ടത്. ദൃശ്യപരത കുറവായതിനാൽ ആറിലധികം വിമാനങ്ങൾ വഴിതിരിച്ചുവിടുകയും, പതിനഞ്ച് വിമാനങ്ങൾക്ക് വൈകി ലാൻഡ് ചെയ്യുകയുമായിരുന്നു.

മുംബൈയിൽ നിന്ന് രണ്ട്, ഹൈദരാബാദിൽ നിന്ന് ഒന്ന്, അബുദാബിയിൽ നിന്ന് ഒന്ന് എന്നിങ്ങനെ നാല് വിമാനങ്ങൾ ചെന്നൈയിലേക്ക് തിരിച്ചുവിട്ടു. ഡൽഹിയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമുള്ള രണ്ട് വിമാനങ്ങൾ ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. ആകാശ, സ്‌പൈസ്‌ജെറ്റ്, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, ക്വിക്ക്‌ജെറ്റ് കാർഗോ തുടങ്ങിയ വിമാനങ്ങളാണ് തിരിച്ചുവിട്ടത്. 8 മണിയോടെ വിമാനങ്ങൾ സാധാരണ പോലെ നഗരത്തിൽ ലാൻഡ് ചെയ്തതായി ബെംഗളൂരു എയർപോർട്ട് അധികൃതർ അറിയിച്ചു.

TAGS: BENGALURU | FLIGHTS DIVERTED
SUMMARY: Heavy fog disrupts flight operations at Bengaluru airport

Savre Digital

Recent Posts

കേരളത്തില്‍ ഇന്ന് മുതല്‍ മെച്ചപ്പെട്ട വേനല്‍മഴയ്ക്ക് സാധ്യത: ബുധനാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വേനല്‍ ചൂടിന് അറുതിയായി സംസ്ഥാനത്ത് ഇന്ന് മുതല്‍ മെച്ചപ്പെട്ട വേനല്‍മഴയ്ക്ക് സാധ്യത. കാറ്റോടും ഇടിമിന്നലിനോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്…

17 minutes ago

ജപ്പാനിൽ മണിക്കൂറുകൾക്കിടയിൽ രണ്ട് ഭൂചലനങ്ങൾ; ജാഗ്രതാ നിർദ്ദേശം

ടോക്കിയോ: ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ തിങ്കളാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ…

21 minutes ago

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് ഉടൻ -റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: ബെംഗളൂരു മംഗളൂരു വന്ദേഭാരത് സര്‍വീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു…

29 minutes ago

രണ്ടാം ഘട്ട വോട്ടെടുപ്പ്: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് സമാപിക്കും. ശക്തമായ പ്രചാരണമാണ് ഇടതുപക്ഷം ഉൾപ്പെടെ എല്ലാ…

1 hour ago

തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം

തൃശൂർ: പൂരത്തിന് ഇന്ന് പകൽ പൂരത്തോടെ വർണാഭമായി കൊടിയിറങ്ങും. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ എഴുന്നള്ളിപ്പ് രാവിലെ 8 മണിക്ക് ആരംഭിക്കും.…

2 hours ago

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ചെന്നൈ: മകളെക്കൊന്ന് ജയിലിൽപ്പോയ യുവാവിനെ അഞ്ചുമാസത്തിനുശേഷം അച്ഛൻ വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യ(26)യെ കൊലപ്പെടുത്തിയ…

2 hours ago