Categories: KERALATOP NEWS

ലൈംഗികാരോപണം: കോണ്‍ഗ്രസ് നേതാവ് വി എസ് ചന്ദ്രശേഖരന്‍ പാര്‍ട്ടി ചുമതലകള്‍ രാജിവെച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കൊച്ചിയിൽ നടി ലൈംഗിക ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ കോൺഗ്രസ് നേതാവായ അഭിഭാഷകൻ വി.എസ് ചന്ദ്രശേഖരൻ പാർട്ടി ചുമതലകൾ രാജിവെച്ചു. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു. കെ.പി.സി.സി നിയമ സഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറി.

ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും അഭിഭാഷകനുമായ വി എസ് ചന്ദ്രശേഖരനെതിരെ ഹൈക്കോടതിയിലെ വനിത അഭിഭാഷക കൂട്ടായ്മ രംഗത്ത് വന്നതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. ചന്ദ്രശേഖരനെ എല്ലാ സ്ഥാനത്തുനിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് വനിത അഭിഭാഷകര്‍ പരാതി നല്‍കിയിരുന്നു.

ലൈംഗിക ചൂഷണത്തിനായി നടിയെ നിര്‍മാതാവ് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് എത്തിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്. ബോൾ​ഗാട്ടിയിൽ ഷൂട്ടിങ് ലൊക്കേഷൻ കാണാമെന്ന് പറഞ്ഞാണ് ചന്ദ്രശേഖരൻ തന്നെ കൊണ്ടുപോയത്. എന്നാൽ മറ്റൊരാളുടെ അടുത്തേക്കാണ് തന്നെ എത്തിച്ചതെന്നും അയാളുടെ അടുത്ത് തന്നെ എത്തിച്ച ശേഷം ചന്ദ്രശേഖരൻ അവിടെ നിന്ന് പോയി എന്നും അവർ പറഞ്ഞിരുന്നു. നേരത്തെ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി രംഗത്തെത്തിയിരുന്നു.
<BR>
TAGS : JUSTICE HEMA COMMITTEE | INVESTIGATION
SUMMARY : Sex Allegation. Congress leader VS Chandrasekaran resigns from party duties

Savre Digital

Recent Posts

‘അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു’; ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്

ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…

7 hours ago

യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…

7 hours ago

പോപ്പുലർ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…

8 hours ago

തിരുസ്വരൂപം അനാവരണം ചെയ്തു; മദര്‍ ഏലിശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…

8 hours ago

യൂട‍്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ‍്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച്‌ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…

9 hours ago

പ്രശ്നോത്തരി മത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…

9 hours ago