ബെംഗളൂരു: സ്കാനിങ്ങിനിടെ റേഡിയോളജിസ്റ്റ് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണം. ആനേക്കലിലെ വിധാത സ്കൂൾ റോഡിലുള്ള സ്വകാര്യ സ്കാനിങ് സെന്ററിലാണ് സംഭവം. കഠിനമായ വയറുവേദനയെത്തുടർന്ന് സ്കാനിങ്ങിന് എത്തിയ സ്ത്രീയാണ് റേഡിയോളജിസ്റ്റിനെതിരെ പരാതി നല്‍കിയത്.
സ്കാനിങ്ങിനായി മുറിയിലെത്തിയപ്പോള്‍ റേഡിയോളജിസ്റ്റ് ഡോ. ജയകുമാർ തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും അശ്ലീലമായി പെരുമാറിയതായും സ്ത്രീ ആരോപിച്ചു. മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അവര്‍ ഇക്കാര്യം ഭർത്താവിന്റെ ശ്രദ്ധയിൽപ്പെടുത്തി. രണ്ടാമത്തെ സ്കാൻ എടുക്കുമ്പോൾ റേഡിയോളജിസ്റ്റിന്റെ ദൃശ്യങ്ങൾ പകർത്താൻ ഭർത്താവ് അവളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് വീണ്ടും സെന്ററിലെത്തിയ അവര്‍ ഡോക്ടറുടെ പരിശോധന രീതി രഹസ്യമായി തന്റെ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഭർത്താവ് ദൃശ്യങ്ങൾ കാണുകയും റേഡിയോളജിസ്റ്റിനെ ചോദ്യംചെയ്തപ്പോൾ ഗുണ്ടകളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതായും അവര്‍ പറയുന്നു.
വിവരമറിഞ്ഞ നാട്ടുകാർ സ്ഥലത്തെത്തി ഡോക്ടറെ ചോദ്യം ചെയ്യുകയും പിടികൂടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും പരാതി നൽകുകയുമായിരുന്നു. ഭാരതീയ ന്യായ സംഹിത 64 പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ബെംഗളൂരു റൂറൽ പോലീസ് മേധാവി സി.കെ. ബാബ പറഞ്ഞു. ഡോക്ടർ നിലവില്‍ ഒളിവിലാണ്, ഇയാളെ പിടികൂടാനായി രണ്ട് ടീമുകൾ രൂപവത്കരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
SUMMARY: Sexual assault on patient; Radiologist absconding in Bengaluru
തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി…
ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…